പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു ; രക്ഷപ്പെടാന്‍ ടെറസില്‍ നിന്ന് 12 കാരി ചാടി ; രണ്ടുകാലുകളും ഒടിഞ്ഞ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു ; രക്ഷപ്പെടാന്‍ ടെറസില്‍ നിന്ന് 12 കാരി ചാടി ; രണ്ടുകാലുകളും ഒടിഞ്ഞ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
രാജസ്ഥാനില്‍ നിന്ന് ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. പിതാവിന്റെ ക്രൂര മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി 12 കാരി വീടിന്റെ ടെറസിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ചയാണ് സംഭവം

വിജയ്ഭാഗ് പ്രദേശത്തെ വാടക വീട്ടിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പെണ്‍കുട്ടി ഫേണില്‍ സംസാരിക്കുന്നത് കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഉടനെ ഫോണ്‍ പിടിച്ചു വാങ്ങി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അയല്‍വാസി ദൃശ്യങ്ങള്‍ പകര്‍ത്തികൊണ്ടിരിക്കേ പെണ്‍കുട്ടി ടെറസില്‍ നിന്ന് ചാടുകയായിരുന്നു.

വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. രണ്ടു കാലും ഒടിഞ്ഞ പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Other News in this category4malayalees Recommends