പെന്‍ഷന്‍ വാങ്ങാന്‍ യാത്ര ബെന്‍സിലും ഔഡിയിലും ; സര്‍ക്കാരിന്റെറ 1100 രൂപ കളയണ്ടല്ലോ എന്നു കരുതുന്നവര്‍ക്ക് പണി

പെന്‍ഷന്‍ വാങ്ങാന്‍ യാത്ര ബെന്‍സിലും ഔഡിയിലും ; സര്‍ക്കാരിന്റെറ 1100 രൂപ കളയണ്ടല്ലോ എന്നു കരുതുന്നവര്‍ക്ക് പണി
സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വാങ്ങാനെത്തുന്നത് ബെന്‍സിലും ഔഡി കാറിലും. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന അനര്‍ഹരെ തേടിയുള്ള ധനവകുപ്പിന്റെ അന്വേഷണത്തിലാണ് ആഡംബര കാറുകള്‍ സ്വന്തമായുള്ളവരും പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയത്. രണ്ടുപേരും മലപ്പുറക്കാരാണ്.

നാലു ലക്ഷം പേര്‍ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിവരികയാണ്. ജൂണ്‍ അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ അനര്‍ഹരുടെ കൃത്യമായ കണക്ക് ലഭിക്കൂ. സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം അനര്‍ഹര്‍ക്കെതിരെ നടപടിയെടുക്കും.

സംസ്ഥാനത്ത് 42.4 ലക്ഷം പേരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. എന്നാല്‍ സംസ്ഥാന കേന്ദ്ര പെന്‍ഷനുകളും ആനുകൂല്യങ്ങളും പറ്റുന്നവരുടെ കണക്കും മറ്റും പരിശോധിച്ച ശേഷം 25 ലക്ഷത്തിന് മാത്രമേ പെന്‍ഷന് അധികാരമുള്ളൂ. അനര്‍ഹരെ കണ്ടെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ബെന്‍സിലും ഔഡിയിലും നടക്കുന്നവര്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്നതായി രഹസ്യ ഫോണ്‍ സന്ദേശം കിട്ടുകയും ഇത് പരിശോധിക്കേ സത്യമെന്ന് തെളിയുകയുമായിരുന്നു. വീട്ടിലെ വൈദ്യുതി ബില്‍ പരിശോധിച്ച് കൂടുതല്‍ കറന്റുബില്‍ ഉള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടെന്ന ആലോചനയു സര്‍ക്കാരിനുണ്ട് .

Other News in this category4malayalees Recommends