ഓസ്‌ട്രേലിയന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക വാഹനത്തിന് മേല്‍ നാസി പതാക പറത്തിയ സംഭവം; ശക്തമായി അപലപിച്ച് ടേണ്‍ബുള്‍; 2007ല്‍ പകര്‍ത്തിയ ചിത്രം ഒറിജിനല്‍ തന്നെ; സൈനികനെതിരെ നടപടിയെടുത്തുവെന്ന് വിശദീകരണം

ഓസ്‌ട്രേലിയന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക വാഹനത്തിന് മേല്‍ നാസി പതാക പറത്തിയ സംഭവം; ശക്തമായി അപലപിച്ച് ടേണ്‍ബുള്‍;  2007ല്‍  പകര്‍ത്തിയ ചിത്രം ഒറിജിനല്‍ തന്നെ; സൈനികനെതിരെ നടപടിയെടുത്തുവെന്ന് വിശദീകരണം
അഫ്ഗാനിസ്ഥാനിലെ ദൗത്യ വേളയില്‍ ഓസ്‌ട്രേലിയന്‍ സൈനികര്‍ നാസി പതാക സൈനിക വാഹനത്തിന് മേല്‍ പറത്തിയതിനെ നിശിതമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോളം ടേണ്‍ബുള്‍ രംഗത്തെത്തി. സൈനികര്‍ സ്വസ്തിക പതാക സൈനിക വാഹനത്തിന് മേല്‍ പറത്തുന്ന ചിത്രങ്ങള്‍ ുറത്ത് വന്നത് വന്‍ വിവാദമായിത്തീര്‍ന്നിരുന്നു. ഓഗസ്റ്റ് 2007ല്‍ പകര്‍ത്തിയ ഈ ചിത്രം എബിസിക്ക് മാത്രമായിരുന്ന ലഭിച്ചിരുന്നത്. ഓസ്‌ട്രേലിയന്‍ മിലിട്ടറി വാഹനത്തിന് മേല്‍ വലിയ സ്വസ്തിക എംബ്ലം പതിച്ച പതാക പാറുന്ന ചിത്രമായിരുന്നു പുറത്ത് വന്നിരുന്നത്.

അഫ്ഗാനിസ്ഥാനിലേക്ക് ഈ പതാക കൊണ്ടു പോയത് ഒരു സൈനികനാണെന്ന് രണ്ട് വ്യത്യസ്ത ഡിഫെന്‍സ് ഉറവിടങ്ങള്‍ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫോട്ടോഗ്രാഫിന്റെ ഒറിജിനാലിറ്റി സ്ഥിരീകരിക്കാനായി എബിസി രണ്ട് വ്യത്യസ്ത വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുവഴി ഈ ഫോട്ടോ ഒറിജിനലാണെന്ന് സ്ഥിരീകരിക്കുകയയും ചെയ്തിരുന്നു. അതായത് ഇവ ഫോട്ടോഷോപ്പിലൂടെ സൃഷ്ടിക്കപ്പെട്ടതല്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

നവ നാസിസത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രവര്‍ത്തിയല്ല ഇതെന്നും മറിച്ച് തമാശക്ക് വേണ്ടി യായിരുന്നുവെന്നുമാണ് ഒരു ഡിഫെന്‍സ് ഉറവിടം പ്രതികരിച്ചിരിക്കുന്നത്. ഈ പതാക ദീര്‍ഘകാലം സൈനികന്റെ കൈവശമുണ്ടായിരുന്നുവെന്നും ഈ ഉറവിടം വെളിപ്പെടുത്തുന്നു. ഇത് തീര്‍ത്തും അസ്വീകാര്യമായ പ്രവര്‍ത്തിയാണെന്നാണ് ടേണ്‍ബുള്‍ പ്രതികരിച്ചിരിക്കുന്നത്. ഈ പതാക പറത്തിയാള്‍ക്കെതിരെ കമാന്‍ഡന്‍ സത്വര നടപടിയെടുത്തിരുന്നുവെന്നാണ് ഡിഫെന്‍സ് ആന്‍ഡ് എഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends