കടം വാങ്ങിച്ച പണം തിരിച്ചുചോദിച്ചതോടെ 46 കാരി 38 വയസ്സുള്ള കാമുകനുമായി പിണങ്ങി ; കിടപ്പറ ദൃശ്യങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് യുവാവ് പകരം വീട്ടി

കടം വാങ്ങിച്ച പണം തിരിച്ചുചോദിച്ചതോടെ 46 കാരി 38 വയസ്സുള്ള കാമുകനുമായി പിണങ്ങി ; കിടപ്പറ ദൃശ്യങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് യുവാവ് പകരം വീട്ടി
കറുകച്ചാല്‍ ; അവിഹിത ബന്ധം തുടരുന്നതിനിടെ സാമ്പത്തിക കാര്യത്തില്‍ തര്‍ക്കമുണ്ടായതോടെ പിണങ്ങിയ 46 കാരിയായ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ 38 കാരന്‍ കാമുകന്‍ പെണ്‍മക്കള്‍ക്ക് അയച്ചുകൊടുത്തു. സംഭവത്തില്‍ കൊടുങ്ങൂര്‍ തോട്ടരികത്ത് ഷമീര്‍ എന്ന 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതി നല്‍കിയ പരാതിയിലാണ് ഷമീര്‍ അറസ്റ്റിലായത്.

ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മേസ്തിരി പണിക്കാരനായ ഷമീറും പെണ്‍മക്കളുള്ള വീട്ടമ്മയായ യുവതിയും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയം മുതലാക്കി പലയിടത്തുമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. കഴിഞ്ഞാഴ്ച വീട്ടമ്മ ഷമീറിന് കടമായി നല്‍കിയ പണം തിരിച്ചുചോദിച്ചതോടെ പിണങ്ങി. പ്രതികാരമായി ഷമീര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവതിയുടെ മക്കള്‍ക്ക് അയച്ചുകൊടുത്തു. യുവതി പോലീസില്‍ ഉടന്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും സൈബര്‍ നിയയപ്രകാരവും കേസെടുത്തു.

Other News in this category



4malayalees Recommends