അശ്ലീല വീഡിയോ കാണിച്ച് വിദ്യാര്‍ത്ഥികളെ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ച പ്രിന്‍സിപ്പളും അധ്യാപകനും അറസ്റ്റില്‍

അശ്ലീല വീഡിയോ കാണിച്ച് വിദ്യാര്‍ത്ഥികളെ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ച പ്രിന്‍സിപ്പളും അധ്യാപകനും അറസ്റ്റില്‍
വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച് പ്രിന്‍സിപ്പളും അധ്യാപകനും അറസ്റ്റില്‍. മൂന്നു പെണ്‍കുട്ടികളുടെ പരാതിയിലാണ് നടപടി. സ്‌കൂളില്‍ വച്ച് പലപ്പോഴും മോശമായ രീതിയിലാണ് അധ്യാപകന്റെ സംസാരവും പെരുമാറ്റവും. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികളെ അടുത്തുവിളിച്ച് വീഡിയോ കാണിച്ച് അതുപോലെ ചെയ്യാന്‍ പറഞ്ഞത്. മോശം വീഡിയോ കണ്ടതോടെ പെണ്‍കുട്ടികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു.

ഉടന്‍ തന്നെ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടെങ്കിലും ക്ലാസില്‍ പോയിരിക്കാനാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. അധ്യാപകനെതിരെ നടപടിയൊന്നുമുണ്ടായില്ല. ഇതോടെ കുട്ടികള്‍ വീട്ടുകാരോട് പറഞ്ഞു. പരാതി നല്‍കിയതോടെ അധ്യാപകനേയും പിന്നാലെ പ്രിന്‍സിപ്പലിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി.

Other News in this category



4malayalees Recommends