ആ വീഡിയോയിലുള്ളത് ജെസ്‌ന തന്നെ ; തിരച്ചില്‍ ബംഗളൂരുവില്‍

ആ വീഡിയോയിലുള്ളത് ജെസ്‌ന തന്നെ ; തിരച്ചില്‍ ബംഗളൂരുവില്‍
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജെസ്‌ന തന്നെയാണെന്ന് പോലീസ് നിഗമനം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജെസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന്റെ ഒരു സംഘം ബംഗളൂരുവിലേക്ക് തിരിച്ചു.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് സിസിടിവിയില്‍ കണ്ടത് ജെസ്‌നയാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്‌നയാണെന്ന് ഉറപ്പു പറയുന്നു. എന്നാല്‍ ജെസ്‌നയല്ലെന്നു കുടുംബവുമായി പറയുന്നു.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന്റെ പക്കലുള്ള ഏക തെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ രാവിലെ 11.44ന് മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തുകൂടി പെണ്‍കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട് ആറ് മിനിറ്റിന് ശേഷം ആണ്‍സുഹൃത്തിനേയും സിസിടിവി ദൃശ്യത്തില്‍ കാണാം. കഴിഞ്ഞ ദിവസം എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം യോഗം ചേര്‍ന്നിരുന്നു. ഇതിലും ദൃശ്യം ജെസ്‌നയുടേത് തന്നെയാണെന്നാണ് വിലയിരുത്തല്‍.

Other News in this category



4malayalees Recommends