യുകെയില്‍ നിന്നും നിരവധി വിദേശവിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് പുറത്താക്കുന്നത് തുടരുന്നു; ആരോപിക്കുന്നത് ഇംഗ്ലീഷ് ലാംഗ്വജേ് ടെസ്റ്റില്‍ കൃത്രിമത്വം കാണിച്ചുവെന്ന്; ഹോം ഓഫീസിന്റെ നീതിപൂര്‍വമല്ലാത്ത നീക്കത്തില്‍ വലയുന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍

യുകെയില്‍ നിന്നും നിരവധി വിദേശവിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് പുറത്താക്കുന്നത് തുടരുന്നു;  ആരോപിക്കുന്നത് ഇംഗ്ലീഷ് ലാംഗ്വജേ് ടെസ്റ്റില്‍ കൃത്രിമത്വം കാണിച്ചുവെന്ന്; ഹോം ഓഫീസിന്റെ നീതിപൂര്‍വമല്ലാത്ത നീക്കത്തില്‍ വലയുന്നത് ആയിരക്കണക്കിന്  വിദ്യാര്‍ത്ഥികള്‍
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന്റെ പേരില്‍ വഞ്ചിച്ചുവെന്നാരോപിച്ച് യുകെയില്‍ നിന്നും നിരവധി വിദേശവിദ്യാര്‍ത്ഥികളെ പുകച്ച് പുറത്ത് ചാടിക്കുന്ന പ്രവണത തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരുമടക്കമുള്ള നിരവധി ഏഷ്യന്‍ വിദ്യാര്‍ത്ഥികളും ഇതിന് വിധേയമാകുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവരുടെ യുകെ സ്റ്റാറ്റസ് ഇല്ലാതാക്കി പുറത്താക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇത്തരത്തിലുള്ള നടപടിക്ക് ബലിയാടായവരില്‍ ഒരാളാണ് 2000 ത്തില്‍ പാക്കിസ്ഥാനില്‍ നിന്നും യുകെയിലെത്തിച്ചേര്‍ന്ന നവീദ് ഖാന്‍. ഇവിടെയെത്തി ഖാന്‍ ബിസിനസ് സ്റ്റഡീസില്‍ ബിഎ സമ്പാദിച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹംതന്റെ ഡിഗ്രി പൂര്‍ത്തിയാക്കുകയായിരുന്നു. ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് അധികൃതര്‍ ഖാനിന് മേല്‍ കുറ്റം ചുമത്തിയിരുന്നത്. എന്നാല്‍ ഖാന്‍ ഇത് നിഷേധിക്കുകയാണ് ചെയ്യുന്നത്.

ഇതിനെ തുടര്‍ന്ന് താന്‍ ഞെട്ടിത്തരിച്ചുവെന്നും ഒരു ഇരുണ്ട തുരങ്കത്തില്‍ അകപ്പെട്ട അവസ്ഥയിലെത്തിയിരിക്കുന്നുവെന്നാണ് ഖാന്‍ വിവരിക്കുന്നത്. ഹോം ഓഫീസ് തന്നെ ഇവിടെ നിന്നും തൂത്തെറിയാന്‍ കുതന്ത്രം മെനയുന്നുവെന്നും തനിക്ക് മേല്‍ കടുത്ത മാനസിക സമ്മര്‍ദം ചെലുത്തുന്നുവെന്നുമാണ് ഖാന്‍ ആരോപിക്കുന്നത്. ഗ്രാജ്വേഷന് ശേഷം താന്‍ വിജയകരമായി മാര്‍ക്കറ്റിംഗ് ബിസിനസ് ആരംഭിച്ച് വരുന്നതിനിടെയാണ് തനിക്കെതിരെ നടപടിയുണ്ടായിരിക്കുന്നതെന്നും ഈ 31 കാരന്‍ ആരോപിക്കുന്നു.

2015ല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഖാന്റെ വീട്ടില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ആരോപണം ഉന്നയിച്ച് അദ്ദേഹത്തെ പുറത്താക്കുന്നതിനുള്ള നടപടികല്‍ ഹോം ഓഫീസ് ആരംഭിച്ചിരിക്കുന്നത്. റെയ്ഡ് നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് തനിക്ക് ലഭിച്ച കത്തില്‍ തനിക്കിവിടെ തുടരാന്‍ നിയമാനുസൃമായ അര്‍ഹതയില്ലെന്നും പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നുവെന്നും ഖാന്‍ വെളിപ്പെടുത്തുന്നു.

തുടര്‍ന്ന് തന്റെ സോലിസിറ്റര്‍ മുഖേന ്‌ദ്ദേഹം ജൂഡിഷ്യല്‍ റിവ്യൂവിന് കൊടുക്കുകയായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഖാന്‍ ഇതുമായി ബന്ധപ്പെട്ട കടുത്ത നിയമയുദ്ധത്തിലാണ്. തന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നഷ്ടപ്പെട്ടതിനാല്‍ ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഖാന്റെ ബിസിനസ് നശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹോം ഓഫീസില്‍ നിന്നുമുള്ള സമ്മര്‍ദം താങ്ങാന്‍ സാധിക്കാത്തതിനാല്‍ ഖാന്‍ ഈ മാര്‍ച്ചില് പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനാവുകയുമായിരുന്നു. 2010ല്‍ ബംഗ്ലാദേശില്‍ നിന്നും ബ്രിട്ടനിലേക്ക് വന്ന അര്‍ജുന്‍ ദാസിനും ഏതാണ്ട് ഇതേ അവസ്ഥയാണുള്‌ളത്.

അക്കൗണ്ടിംഗില്‍ ഡിഗ്രി നേടിയ ഇദ്ദേഹം ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ കൃത്രിമത്വം കാട്ടിയെന്നാരോപിച്ചായിരുന്നു ഹോം ഓഫീസ് ഇദ്ദേഹത്തിന് മേല്‍ പിടിമുറുക്കിയിരുന്നത്. തുടര്‍ന്ന് 21 ദിവസം ഒരു ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററില്‍ തടഞ്ഞ് വയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ 22,694 പേരുടെ ഇംഗ്ലീഷ് ടെസ്റ്റ് റിസല്‍ട്ടുകള്‍ സംശയകരമാണെന്നാണ് ഹോം ഓഫീസ് ആരോപിക്കുന്നത്. 2016ന്റെ അവസാനം ഹോം ഓഫീസ് ഏതാണ്ട് 36,000 വിദേശ വിദ്യാര്‍ത്ഥികളെ ഈ ടെസ്റ്റിലെ കൃത്രിമത്വം ആരോപിച്ച് പുറത്താക്കിയിരുന്നു.

Other News in this category4malayalees Recommends