ദുബായ് വെക്കേഷന് വ്യത്യസ്തമാക്കാന്‍ ആനിമല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് നടി ഡോള്‍ഫിനൊപ്പം ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത്തരത്തില്‍ എടുത്ത നാല് ചിത്രങ്ങള്‍ ചേര്‍ത്താണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. എന്നാല്‍ ഉടനടി തിരിച്ചടിയായി കമന്റുകള്‍ എത്തിതുടങ്ങി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടി മുമ്പ് രംഗത്തെത്തിയിട്ടുള്ള നടിയുടെ ഈ പ്രവര്‍ത്തി മുന്‍ അഭിപ്രായങ്ങള്‍ കാപട്യമാണെന്ന് തെളിയിക്കുന്നതാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സമുദ്ര ജീവികളോടും മൃഗങ്ങളോടും യാതൊരു കരുതലും ഇല്ലാത്തതാണ് തൃഷയുടെ പ്രവര്‍ത്തിയെന്നും കമന്റുകളില്‍ പറയുന്നു.