ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ ദര്‍ശനം നടത്തി ; വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകും ; എംഎം മണി

ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ ദര്‍ശനം നടത്തി ; വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകും ; എംഎം മണി
ശബരിമലയില്‍ നൂറുകണക്കിനു യുവതികള്‍ ദര്‍ശനം നടത്തിയെന്നും ഇനിയും നടത്തുമെന്നും മന്ത്രി എംഎം മണി. ഇതിനായി പൊലീസ് അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഎമ്മിന് കഴിയും. തടയാന്‍ ഒരുത്തനും വരില്ല. പക്ഷേ അതു സിപിഎമ്മിന്റെ പണിയല്ല. വേണ്ടവര്‍ ശബരിമലയില്‍ പോകട്ടെ എന്നാണ് ഞങ്ങളുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ശബരിമല അയ്യപ്പന്‍ നേരിട്ടു നിയമിച്ച ആളല്ല തന്ത്രി. ദേവസ്വം ബോര്‍ഡാണ് നിയമിച്ചത്. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളും ഉണ്ട്. എന്നിട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ എന്ന് മണി ചോദിച്ചു. അയ്യപ്പന്‍ മാത്രമല്ല ശബരിമലയില്‍ മാളികപ്പുറവും ഉണ്ട്. പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമല. സുപ്രീംകോടതി വിധി പാലിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends