മുട്ടയെ പോലെ മുട്ടത്തോടും ആരോഗ്യത്തിന് ഉത്തമം;ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ മുട്ടത്തോട് കഴിക്കൂ..

മുട്ടയെ പോലെ മുട്ടത്തോടും ആരോഗ്യത്തിന് ഉത്തമം;ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ മുട്ടത്തോട് കഴിക്കൂ..

മുട്ട മാത്രമല്ല മുട്ടത്തോടും ആരോഗ്യത്തിന് ഉത്തമമാണ്. അതേക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇനിയെങ്കിലും മുട്ടത്തോടിന്റെ ഗുണം അറിഞ്ഞ് ഉപയോഗിക്കൂ...വളമായി മാത്രമല്ല മുട്ടത്തോട് ഉപയോഗിക്കാവുന്നതെന്നും അറിയുന്നത് നന്ന്. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന എല്ലാ വിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മുട്ടത്തോട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മുട്ടത്തോട് സഹായിക്കുന്നു.

മുട്ടത്തോടില്‍ സിങ്ക്, കോപ്പര്‍, മാംഗനീസ്, ഫോസ്ഫറസ്, ക്രോമിയം എന്നീ മൂലകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യത്തിന്റെ കലവറയാണ്. മുട്ടത്തോടിനെ ആരോഗ്യപരമായി ഉപയോഗിക്കാം. രക്തം ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ലതാണ് മുട്ടത്തോട്. ഇതിനായി 5 മുട്ടയുടെ തോട് മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ പൊടിച്ചിടുക. ഇത് ഫ്രിഡ്ജില്‍ വച്ചതിനു ശേഷം ഏഴ് ദിവസം കഴിഞ്ഞ് ദിവസവും രാവിലെ നാരങ്ങാ നീരില്‍ ചാലിച്ച് കഴിയ്ക്കുക. ഇത് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്നു.

തൈറോയ്ഡ് പ്രശ്‌നത്തിനും മുട്ടത്തോട് പരിഹാര മാര്‍ഗമാണ്. എട്ട് മുട്ടയുട തോട് പൊടിച്ച് രണ്ട് നാരങ്ങയുടെ നീരുമായി മിക്‌സ് ചെയ്യുക. അല്‍പം തേനും ചേര്‍ത്ത് ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിക്കുക. ഒരാഴ്ചയ്ക്കു ശേഷം ഉപയോഗിച്ചു തുടങ്ങാം. തൈറോയ്ഡിന് ശമനമുണ്ടാകും.

അള്‍സറിനും ദഹനപ്രശ്‌നങ്ങള്‍ക്കും മുട്ടയുടെ തോട് മികച്ചതാണ്. നാരങ്ങാ നീരുമായി പൊടിച്ച മുട്ടയുടെ തോട് ചേര്‍ത്ത് ഒരു ലിറ്റര്‍ ചൂടുള്ള പാലുമായി മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിയ്ക്കുക.

ഇനി മുട്ടയുടെ തോട് കളയാതെ നോക്കുക. മുറ്റത്തേക്ക് വലിച്ചെറിയുന്നതിനു പകരം വീട്ടില്‍ തന്നെ സൂക്ഷിക്കൂ.

Other News in this category4malayalees Recommends