പണ സമ്പാദനത്തിനായി കോളജ് വിദ്യാര്‍ത്ഥിനികള്‍ വ്യാപകമായി അണ്ഡം വില്‍ക്കുന്നു;വല വീശാന്‍ ഏജന്റുമാരുടെ വന്‍ സംഘം

A system error occurred.

പണ സമ്പാദനത്തിനായി കോളജ് വിദ്യാര്‍ത്ഥിനികള്‍ വ്യാപകമായി അണ്ഡം വില്‍ക്കുന്നു;വല വീശാന്‍ ഏജന്റുമാരുടെ വന്‍ സംഘം
കോളജ് വിദ്യാര്‍ത്ഥിനികളുടെ ദാരിദ്രം മുതലെടുത്ത് തെലങ്കാനയില്‍ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വ്യാപകമായി അണ്ഡം വില്‍ക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.

നിരവധി വിദ്യാര്‍ത്ഥിനികളാണ് ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ചുപോലും ചിന്തിക്കാതെ ഏജന്റുമാരുടെ പ്രലോഭനങ്ങളില്‍ വീണുകൊണ്ടിരിക്കുന്നത്. മെഹ്ബുബ്‌നഗര്‍, കരിംനഗര്‍, വാരങ്കല്‍ തുടങ്ങിയ ജില്ലകളിലെ ആദിവാസി മേഖലകളിലെയും ദേവരകോണ്ട, നല്‍ഗോണ്ട എന്നീ പിന്നാക്ക മേഖലകളിലെയും വിദ്യാര്‍ത്ഥിനികളാണ് ഏജന്റുമാരുടെ പ്രലോഭനങ്ങളില്‍ പെടുന്നതില്‍ അധികവും.

കടുത്ത ദാരിദ്രത്തെ തുടര്‍ന്ന് അന്നത്തിനു പോലും വകയില്ലാത്ത യുവതികളുടെ സാഹചര്യമാണ് ഏജന്റുമാര്‍ ചൂഷണം ചെയ്യുന്നത്. കൂടുതല്‍ അണ്ഡത്തിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് മരുന്നുകളും നല്‍കാറുണ്ട്. തൊലിനിറവും, ശരീരപ്രകൃതിയും, കുടുംബ സാഹചര്യവുമൊക്കെ മാനദണ്ഡമാക്കിയാണ് അണ്ഡവില്‍പ്പനയ്ക്കായി ഏജന്റുമാര്‍ തങ്ങളെ തെരഞ്ഞെടുക്കുന്നതെന്ന് അണ്ഡ ദാതാവായ ഒരു വിദ്യാര്‍ത്ഥിനി പറയുന്നു. അണ്ഡം വിറ്റതിന് മാസം 10,000 രൂപ തനിക്ക് ലഭിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

Other News in this category4malayalees Recommends