കേരള പ്രവാസി വെല്‍ഫെയര്‍ കൂട്ടായ്മ, മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും

കേരള പ്രവാസി വെല്‍ഫെയര്‍ കൂട്ടായ്മ,  മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും
നാളെ 23 ഡിസംബര്‍ 2016 നു , ദുബായില്‍ സന്ദര്‍ശനം നടത്തുന്ന ബഹുമാന്യ മുഖ്യമന്ത്രിക്ക് കേരള പ്രവാസി വെല്‍ഫെയര്‍ കൂട്ടായ്മ യുടെ ദുബായ് ഘടകം പ്രതിനിധികള്‍ , പ്രവാസലോകത്ത് നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും അവയുടെ പരിഹാരനിര്‍ദ്ദേശങ്ങളും അടങ്ങിയ നിവേദനം സമര്‍പ്പിക്കും എന്ന് കോര്‍ അഡ്മിന്‍ ആയ ശ്രീ മുബാറക്ക് കാമ്പ്രത്ത് (കുവൈത്ത്) അറിയിച്ചു.

നിവേദനം സമര്‍പ്പിക്കാന്‍ നാളെ ഡിസംബര്‍ 23 (വെള്ളിയാഴ്ച) വൈകീട്ട് 5 മണിക്ക് നമ്മുടെ കേരള പ്രവാസി ദുബായ് കോര്‍ അഡ്മിന്‍മാരായ ആയ ശ്രീ. തോമസ് ജോസഫും (00971559207111) , ശ്രീ. ജോസ് നോയലും, ശ്രീ. ശിഹാബ് ഖാനും, അഡ്മിന്‍ ഗ്രൂപ്പില്‍ നിന്നും ശ്രീ. ദിലീപും ശ്രീ. സുനിലും ആണ് നിയോഗിതരായിട്ടുള്ളത് . യു,.എ.ഇ യിലെ മറ്റു അംഗങ്ങള്‍ പോകുന്നു എങ്കില്‍ ഈ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.

(സ്ഥലം ദുബായ് മീഡിയ സിറ്റി, ആംഫി തിയേറ്റര്‍, നക്കീല്‍ മെട്രോ സ്‌റ്റേഷനു സമീപം)

ഒരു മാസത്തിനുള്ളില്‍ 2200 അംഗങ്ങള്‍ വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍ അടങ്ങിയ ഈ കൂട്ടായ്മ രാഷ്ട്രീയ ജാതി മത സാമുദായിക വ്യത്യാങ്ങള്‍ക്കതീതമായി പ്രവാസി പ്രശ്‌നങ്ങളും പരിഹാരങ്ങളും കൂട്ടായ്മയുടെ 10 വാട്‌സാപ്പ് ഗ്രൂപ്പുകളിലെ നിരന്തര ചര്‍ച്ചകളിലൂടെ സ്വരൂപിച്ചതാണീ രൂപരേഖ. വിവിധ തലങ്ങളില്‍ ജോലിയില്‍ വ്യാപൃതരായി ജീവിക്കുന്ന പ്രവാസികളുടെ, സാമൂഹികരാഷ്ട്രീയസാമ്പത്തിക ചുറ്റുപാടുകളില്‍ നിന്നും ഉയര്‍ന്നു വരുന്ന ചിന്തകള്‍ക്കും പദ്ധതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മാത്രമേ, പ്രവാസിയുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മയുടെ മുതല്‍ക്കൂട്ടും കരുത്തും. പ്രവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മയുടെ നാട്ടിലുള്ള ഭാരവാഹികള്‍ ഇതിനകം തന്നെ നോര്‍ക്ക ഓഫീസ് സന്ദര്‍ശിക്കുമായുണ്ടായി.

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 32 രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ പരിചിതമായ ഈ കൂട്ടായ്മ വരും നാളില്‍ എല്ലാ പ്രവാസികളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരുവാന്‍ പ്രാപ്തമാകും എന്നതില്‍ സംശയം ഇല്ലതന്നെ. സാധ്യമായ എല്ലാ പ്രവാസ രാജ്യങ്ങളിലെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും നോര്‍ക്കയിലും മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി രെജിസ്റ്റര്‍ ചെയ്യുവാന്‍ കേരളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.

Other News in this category



4malayalees Recommends