ജന്മന തളര്‍ന്നുകിടക്കുന്ന ജ്യോതിസ് തോമസ് കരുണതേടുന്നു, കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ?
A system error occurred.
കുറ്റ്യാടി: കുടിയേറ്റ ഗ്രമാമായ കുണ്ടുതോട്ടില്‍ പാലക്കതകിടിയേല്‍ കുഞ്ഞുമോനും കുടുംബവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. തന്റെ മൂത്ത മകന് പതിനഞ്ചു വയസുകാരന് ജ്യോതിസ് ജനിച്ചനാള്‍ മുതല്‍ വിധി അവനോടു കരുണകാണിച്ചില്ല. അവനു മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കുവാനോ കളിക്കുവാനോ താനെ എണീറ്റിരിക്കുവാന്പോലുമോ കഴിയില്ല. ജ്യോതിസ് ജനിച്ച നാള്‍മുതല്‍ ഇ കുടുംബം സന്തോഷമെന്തന്നറിഞ്ഞിട്ടില്ല. സാമ്പത്തികമായി ഒന്നുമില്ലാതെ കൂലിപ്പണികൊണ്ട് ഉപജീവനം നടത്തിയിരുന്ന തോമസിന് മാറാരോഗിയായ കുഞ്ഞു ജനിച്ചത് താങ്ങാവുന്നതിലും അധികമായിരുന്നു.
തീരാ ദുഃഖങ്ങളുടെ നടുവിലും തോമസ് തന്റെ മകനുവേണ്ടി രാപകല്‍ അദ്വാനിച്ചു കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നു. മൂന്നു സെന്ട് സ്ഥലത്ത് ഒരു കൊച്ചു കുടിലിലാണ് തോമസും കുടുംബവും താമസിക്കുന്നത്.കുറെ നാള് പല ആശുപത്രികളും പരീക്ഷിച്ചു ഇപ്പോള്‍ പുട്ടപര്‍ത്തിയിലുള്ള സായി ബാബാ ആശുപത്രിയിലെ ചികിത്സയിലാണ്. ഓരോ തവണ ആശുപത്രിയില്‍ പോയിവരവിനുതന്നെ നല്ലൊരു തുക ആവശ്യമാണ്. കൂലിപ്പണിക്കാരനായ തോമസിന് ഇത്രയും തുക കണ്ടെത്തുകയെന്നത് ഒരിക്കലും സാദ്യമല്ല ഇതുവരെയുള്ള ചികിത്സകള്‍ക്കായി നല്ലൊരു തുക ചിലവഴിച്ചു കഴിഞ്ഞു. നിരവധിപ്പേരില്‍നിന്നും വായ്പാ മേടിച്ചാണ് ഇതുവരെ ചികിത്സയും മറ്റുകാര്യങ്ങളും മുന്‍പോട്ടു കൊണ്ടുപോയത്. ഇനിയുമെങ്ങനെ മുന്‍പോട്ടു പോകുമെന്നറിയാതെ തകര്‍ന്നു നില്‍ക്കുകയാണ് തോമസും കുടുംബവും.
പ്രിയമുള്ളവരേ നമ്മളൊന്ന് മനസുവച്ചാല്‍ ഈ കുടുംബത്തെ ഒരു പരിധിവരെ സഹായിക്കാന്‍ കഴിയില്ലേ? നിങ്ങളാല്‍ കഴിയുന്ന കൊച്ചു കൊച്ചു സഹായങ്ങള്‍ ജനുവരി പതിനെട്ടിനുമുന്പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.