ജീസസ് or ബറാബസ് ' രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികളുടെ ബൈബിള്‍ നാടകം..

A system error occurred.

ജീസസ് or ബറാബസ് ' രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികളുടെ ബൈബിള്‍ നാടകം..
നവ സുവിശേഷവത്കരണ രംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച യൂണിവേഴ്‌സല്‍ കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 14 ന് ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

' ജീസസ് or ബറാബസ് ' എന്ന പേരില്‍ കുട്ടികള്‍ ഒരുക്കുന്ന മ്യൂസിക്കല്‍ ബൈബിള്‍ ഡ്രാമ ഇത്തവണ കണ്‍വെന്‍ഷനില്‍ അരങ്ങേറും.

സുവിശേഷവത്കരണത്തിന്റെ നൂതനാശയങ്ങളുമായി സാല്‍ഫോഡ് രൂപത ബിഷപ്പ്പും വചനപ്രഘോഷകനുമായ ജോണ്‍ അര്‍നോള്‍ഡ് ,വചനാഭിഷേകത്തിന്റെ നേര്‍സാക്ഷ്യവുമായി , പരിശുദ്ധാത്മാഭിഷേക ധ്യാനങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ,പ്രമുഖ സുവിശേഷപ്രവര്‍ത്തകനും ,വിടുതല്‍ ശുശ്രൂഷകനുമായ ഡോ.ജോണ്‍ ദാസ് എന്നിവരും ഇത്തവണത്തെ കണ്‍വെന്‍ഷന്റെ ഭാഗമാകും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും മാനസാന്തരവും പകര്‍ന്നുനല്‍കിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷത കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്.

കുട്ടികള്‍ക്ക് പ്രായഭേദമനുസരിച്ച് പ്രത്യേക ക്ലാസ്സുകള്‍ നടത്തപ്പെടുന്നു.

പരിശുദ്ധാത്മ പ്രേരണയാല്‍ കുട്ടികളുടെ ആത്മീയവും മാനസികവുമായ വളര്‍ച്ചയെ ലക്ഷ്യമാക്കി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന ' കിംങ്ഡം റവലേറ്റര്‍ ' മാഗസിന്‍ ദൈവകൃപയാല്‍ തീര്‍ത്തും സൌജന്യമായി കണ്‍വെന്‍ഷനില്‍ വിതരണം ചെയ്തുവരുന്നു.

കണ്‍വെന്‍ഷനായി കടന്നുവരുന്ന ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 14 ന് രണ്ടാംശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .

B70 7J-W.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ഷാജി 07878149670.

അനീഷ്.07760254700

വിവിധ പ്രദേശങ്ങളില്‍നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍.07737935424.

Other News in this category4malayalees Recommends