എന്‍എച്ച്എസ് മരണാലയമാകുന്നു...2015ല്‍ പട്ടിണികിടന്നും ദാഹിച്ചും 1022 പേര്‍ പൊലിഞ്ഞു; ആശുപത്രികളും നഴ്സിംഗ് ഹോമുകളിലുമായി രണ്ട് പേര്‍ വീതം മരിക്കുന്നു; മിക്കവര്‍ക്കും വേണ്ട സമയത്ത് വേണ്ട പരിചരണം ലഭിക്കുന്നില്ല

A system error occurred.

എന്‍എച്ച്എസ് മരണാലയമാകുന്നു...2015ല്‍ പട്ടിണികിടന്നും ദാഹിച്ചും 1022 പേര്‍ പൊലിഞ്ഞു;  ആശുപത്രികളും നഴ്സിംഗ് ഹോമുകളിലുമായി രണ്ട് പേര്‍ വീതം മരിക്കുന്നു; മിക്കവര്‍ക്കും വേണ്ട സമയത്ത് വേണ്ട പരിചരണം ലഭിക്കുന്നില്ല
അസുഖങ്ങള്‍ ഭേദപ്പെട്ട് സുഖകരമായ ജീവിതം ലഭിക്കാനാണ് നാം എന്‍എച്ച്എസ് ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും പോകുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ വച്ച് ജീവിതത്തിന് പകരം മരണമാണെങ്കിലോ ലഭിക്കുന്നത്..? എന്‍എച്ച്എസില്‍ ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015ല്‍ പട്ടിണികിടന്നും ദാഹിച്ചും എന്‍എച്ച്എസില്‍ ആശുപത്രകികളിലും നഴ്‌സിംഗ് ഹോമുകളിലും മരിച്ചിരിക്കുന്നത് 1022 പേരാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. അതായത് ആശുപത്രികളും നഴ്സിംഗ് ഹോമുകളിലുമായി രണ്ട് പേര്‍ വീതം മരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. മിക്കവര്‍ക്കും വേണ്ട സമയത്ത് വേണ്ട പരിചരണം ലഭിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ എന്‍എച്ച്എസ് മരണാലയമാകുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

നാള്‍ക്കുനാള്‍ എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായി വരുകയും രോഗികളുടെ എണ്ണമേറുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ക്ക് കിട്ടുന്ന സമയാസമയത്തിന് പരിചരണം ലഭിക്കാത്തതാണ് ഇത്തരം മരണങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗികള്‍ക്ക് വേണ്ട സമയത്ത് മരുന്നു പോലും നല്‍കാന്‍ ജീവനക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥയില്‍ വെള്ളവും ഭക്ഷണവും നല്‍കുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും സമയം ലഭിക്കാറില്ലെന്നാണ് ചില എന്‍എച്ച്എസ് ജീവനക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താല്‍ ഹോസ്പിറ്റലുകളിലെ വയോജനങ്ങളെ ആഹാരം കഴിപ്പിക്കാനോ വെള്ളം കുടിപ്പിക്കാനോ സഹായിക്കാന്‍ ജീവനക്കാര്‍ക്കാകുന്നില്ലെന്നും ഇക്കാരണത്താല്‍ ് അവര്‍ പട്ടിണി കിടന്ന് മരിക്കാനിടയാകുന്നുവെന്നുമുള്ള മുന്നറിയിപ്പ് ശക്തമായി ഉയരുന്നുണ്ട്.

ഡീ ഹൈഡ്രേഷന്‍ കാരണം 2015ല്‍ 429 പേര്‍ക്കാണ് ഹോസ്പിറ്റലുകളിലും നഴ്‌സിംഗ് ഹോമുകളിലും വച്ച് മരണം സംഭവിച്ചിരിക്കുന്നത്. പോഷകാഹാരക്കുറവ് 297 പേരാണ് മരിച്ചിരിക്കുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്‌സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. സമയത്തിനും പര്യാപ്തമായ രീതിയിലും ആഹാരം കഴിപ്പിക്കാത്തതിനെ തുടര്‍ന്ന് 2015ല്‍ കെയര്‍ ഹോമുകളില്‍ 54 രോഗികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 76 പേര്‍ക്ക് പര്യാപ്തമായ അളവില്‍ വെള്ളം നല്‍കാത്തതിനെ തുടര്‍ന്നാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇക്കാലത്ത് 80പേര്‍ക്ക് ഹോസ്പിറ്റലുകള്‍ക്കോ അല്ലെങ്കില്‍ കെയര്‍ഹോമുകള്‍ക്ക് വെളിയിലോ ഡിഹൈഡ്രേഷന്‍ കാരണം മരണം സംഭവിച്ചിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇതേ രീതിയില്‍ 86 പേര്‍ പര്യാപ്തമായ അളവില്‍ ആഹാരം ലഭിക്കാത്തതിനെ തുടര്‍ന്നും മരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 2016ല്‍ വിന്റര്‍ പതിവിലുമധികം ശക്തമായിരിക്കുന്നതിനാല്‍ എന്‍എച്ച്എസില്‍ പരിധിയില്‍ കവിഞ്ഞ രോഗികള്‍ എത്തിച്ചേര്‍ന്നതിനാല്‍ ആരോഗ്യമേഖലയില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണുണ്ടായിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് റെഡ്ക്രോസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പേകിയിരുന്നത്. ഹോസ്പിറ്റലുകളില്‍ നിന്നും ചികിത്സ കഴിഞ്ഞ് വീടുകളിലേക്ക് രോഗികളെ കൊണ്ടു പോകുന്നതിനായി റെഡ്ക്രോസിന്റെ സഹായം തേടിയിട്ടുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്കിടെ വിശപ്പും ദാഹവും സഹിച്ച് 7949 പേര്‍ക്കാണ് എന്‍എച്ച്എസില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.Other News in this category4malayalees Recommends