ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നും കൊണ്ടു വരുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് തലയൊന്നിന് 1000 പൗണ്ട് ഫീസ്; നോണ്‍-യൂറോപ്യന്‍മാര്‍ക്കുള്ള ഇമിഗ്രേഷന്‍ സ്‌കില്‍സ് ലെവി യൂറോപ്യന്‍മാര്‍ക്കും ബാധകം

A system error occurred.

ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നും കൊണ്ടു വരുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക്  തലയൊന്നിന് 1000 പൗണ്ട് ഫീസ്; നോണ്‍-യൂറോപ്യന്‍മാര്‍ക്കുള്ള ഇമിഗ്രേഷന്‍ സ്‌കില്‍സ് ലെവി യൂറോപ്യന്‍മാര്‍ക്കും ബാധകം
സര്‍ക്കാര്‍ പുതുതായി തയ്യാറാക്കുന്ന പദ്ധതിയനുസരിച്ച് ബ്രെക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വിദഗ്ധ ജോലിക്കാരെ അഥവാ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ ബ്രിട്ടനിലേക്ക് കൊണ്ട് വന്ന് നിയമിക്കുന്ന യുകെയിലെ തൊഴിലുടമകള്‍ വിദഗ്ധ തൊഴിലാളികള്‍ ഒരാള്‍ക്ക് പ്രതിവര്‍ഷം 1000 പൗണ്ട് വീതം ഫീസായി നല്‍കേണ്ടി വരുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും കൊണ്ട് വന്ന് നിയമിക്കുന്ന തൊഴിലാളികള്‍ക്കായി എംപ്ലോയര്‍മാര്‍ നിലവില്‍ തന്നെ ഒരു ഇമിഗ്രേഷന്‍ സ്‌കില്‍സ് ലെവി അടയ്‌ക്കേണ്ടി വരുന്നുണ്ട്. ബ്രെക്‌സിറ്റിന് ശേഷം ഇത് യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ റോബര്‍ട്ട് ഗുഡ് വില്‍ പറയുന്നത്.

ഇവിടുത്തെ എംപ്ലോയര്‍മാര്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വളരെയേറെ മുന്‍ഗണന നല്‍കുന്നുവെന്ന് വോട്ടര്‍മാര്‍ വിശ്വസിക്കുന്നുവെന്നതാണ് ബ്രെക്‌സിറ്റ് ഫലം വെളിപ്പെടുത്തുന്നതെന്നും ഗുഡ് വില്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ കഴിവുളള തൊഴിലാളികളുണ്ടെന്നും അവര്‍ക്ക് ജോലി നല്‍കിയതിന് ശേഷം മാത്രം മതി പുറത്ത് നിന്നും ആളെ കൊണ്ടു വന്ന് നിയമിക്കുന്നതെന്നുമുള്ള വ്യക്തമായ സൂചനയാണ് ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതിലൂടെ വോട്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി ഹൗസ് ഓഫ് ലോര്‍ഡ്‌സ് അന്വേഷണത്തോട് പ്രതികരിച്ചു. പുതിയ നീക്കത്തിന്റെ ഭാഗമായി ഒരു അപ്രന്റിസ്ഷിപ്പ് ലെവി ഈ വര്‍ഷം അവസാനത്തോടെ ഏര്‍പ്പെടുത്തുമെന്നും ഗുഡ് വില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ 2020 ഓടെ മൂന്ന് മില്യണിലധികം അപ്രന്റീസുകള്‍ പരിശീലനം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറയുന്നു.

നോണ്‍-ഇഇഎ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ഈ വര്‍ഷം ഏപ്രിലില്‍ ഒരു ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഒരു ഇന്ത്യന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെ നാല് വര്‍ഷത്തെ കോണ്‍ട്രാക്ടില്‍ നിയമിക്കണമെങ്കില്‍ നിലവിലുള്ള വിസ ചാര്‍ജുകള്‍ക്ക് പുറമെ എംപ്ലോയര്‍ അതിനായി റെസിഡന്റ് ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റും നടത്തുന്നുണ്ട്. ഇതിനായി പ്രതിവര്‍ഷം 1000 പൗണ്ട് ഫീസും നല്‍കുന്നുമുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള നാല് വര്‍ഷത്തെ കോണ്‍ട്രാക്ടിന് 4000 പൗണ്ട് ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് നല്‍കേണ്ടി വരുന്നുണ്ട്. ഇത്തരത്തിലുള്ള ചാര്‍ജുകള്‍ നോണ്‍-യൂറോപ്യന്‍ യൂണിയന്‍കാരെ നിയമിക്കുമ്പോഴാണ് എംപ്ലോയര്‍മാര്‍ക്ക് മുകളില്‍ ചുമത്തപ്പെടുന്നത്. ഇത് അധികം വൈകാതെ യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികളെ നിയമിക്കുന്നവര്‍ക്ക് മുകളിലും ചുമത്താനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ബ്രെക്‌സിറ്റിന് ശേഷമുള്ള അന്തിമകുടിയേറ്റ നയം ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. അത് അവസാന ബ്രെക്‌സിറ്റ് സെറ്റില്‍മെന്റിലെത്തുമ്പോഴേ നടപ്പിലാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാല്‍ തങ്ങളുടെ അടുത്ത എന്‍ക്വയറി റിപ്പോര്‍ട്ടില്‍ യൂറോപ്യന്‍ യൂണിയന്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കുള്ള ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജും ഉല്‍പ്പെടുത്താന്‍ മന്ത്രി പീറുകളോട് ഗൗരവമായി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടുമെന്നും വിദേശികള്‍ വന്ന് തങ്ങളുടെ തൊഴിലുകള്‍ കവര്‍ന്നെടുക്കുന്നുവെന്ന ധാരണയില്‍ കഴിയുന്ന ബ്രിട്ടീഷ് തൊഴിലാളികള്‍ക്ക്കൂടുതല്‍ തൊഴിലുകള്‍ ലഭിക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ബ്രെക്‌സിറ്റിന് ശേഷം ഒരു സീസണല്‍ അഗ്രികല്‍ച്ചറല്‍ വര്‍ക്കേര്‍സ് സ്‌കീം ആവിഷ്‌കരിക്കുമെന്ന സൂചനയും മന്ത്രി എവിഡന്‍സ് സെഷനിടെ നല്‍കിയിട്ടുണ്ട്. ഇതിലൂടെ വിദേശത്ത് നിന്നുമുള്ള ആയിരക്കണക്കിന് അവിദ്ധ തൊഴിലാളികളെ ആറ് മാസത്തില്‍ കുറവ് കാലയളവില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ കൊണ്ടു വരാന്‍ സാധിക്കുമെന്നും ഗുഡ് വില്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends