ജയിലില്‍ നേരം കൊല്ലാന്‍ മൊബൈല്‍ കൊണ്ടുപോയതാണ് ; വയറ്റില്‍ നിന്ന് മൊബൈല്‍ എടുത്തത് ഡോക്ടര്‍മാര്‍ ഏറെ പണിപ്പെട്ട് !!

A system error occurred.

ജയിലില്‍ നേരം കൊല്ലാന്‍ മൊബൈല്‍ കൊണ്ടുപോയതാണ് ; വയറ്റില്‍ നിന്ന് മൊബൈല്‍ എടുത്തത് ഡോക്ടര്‍മാര്‍ ഏറെ പണിപ്പെട്ട്  !!
വയറുവേദന സഹിക്കാതെ നടക്കാന്‍ പോലും കഴിയാതെ ഒരവസ്ഥ.കാര്യം പറയാനും ജയില്‍പുള്ളിക്കാവില്ലല്ലോ !ഒടുവില്‍ വിയ്യൂരിലെ തടവുകാരന്റെ വയര്‍ കഴുകി മൊബൈല്‍ഫോണ്‍ പുറത്തെടുത്തു.ജയിലിനുള്ളിലേക്ക് മൊബൈല്‍ കടത്താന്‍ മലദ്വാരത്തില്‍ കയറ്റി ഒളിപ്പിക്കവേ ഫോണ്‍ ഉള്ളിലേക്ക് കയറിപ്പോയി.ഇയാള്‍ക്ക് പിന്നീട് നടക്കാന്‍ പോലുമാകാതെയായി.തുടര്‍ന്ന് ജയില്‍ അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് പെട്ടുപോയത് .ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ ഏതോ വസ്തുവിന്റെ സാന്നിധ്യം വയറ്റില്‍ നിന്ന് സ്ഥിരീകരിച്ചിരുന്നു.മൊബൈല്‍ ആയിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പോലും കരുതിയില്ല.തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ആണെന്ന് മനസിലാക്കി.ഉടനെ വയര്‍ കഴുകി ഫോണ്‍ പുറത്തെടുത്തു.

Other News in this category4malayalees Recommends