2017ലെ രണ്ടാമത്ത എക്സ്പ്രസ് എന്‍ട്രി ഡ്രോ ഇന്നലെ നടന്നു; 3334 പേരെ ഇന്‍വൈറ്റ് ചെയ്തു; റെക്കോര്‍ഡ് എണ്ണം ഐടിഎ ഇഷ്യൂ ചെയ്ത ഡ്രോ; 459 കട്ട്ഓഫ് സ്‌കോറെങ്കിലും നേടിയവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം

A system error occurred.

2017ലെ രണ്ടാമത്ത എക്സ്പ്രസ് എന്‍ട്രി ഡ്രോ ഇന്നലെ നടന്നു; 3334 പേരെ ഇന്‍വൈറ്റ് ചെയ്തു; റെക്കോര്‍ഡ് എണ്ണം ഐടിഎ ഇഷ്യൂ ചെയ്ത ഡ്രോ; 459 കട്ട്ഓഫ് സ്‌കോറെങ്കിലും നേടിയവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഐടിഎ ഇഷ്യൂ ചെയ്ത ഡ്രോ ഇന്നലെ നടന്നു. ഇതനുസരിച്ച് ചുരുങ്ങിയത് 459 കട്ട്ഓഫ് സ്‌കോറെങ്കിലും നേടിയ 3334 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്. 2017ലെ രണ്ടാമത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയുമാണിത്. 2015 ജനുവരി ഒന്നിന് എക്സ്പ്രസ് എന്‍ട്രി തുടങ്ങിയത് മുതല്‍ കണക്ക് കൂട്ടുകയാണെങ്കില്‍ 52ാമത്തെ ഡ്രോ ആണിത്. 459 കട്ട് ഓഫ് സ്‌കോറെങ്കിലും അതായത് കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്)പോയിന്റുകളെങ്കിലും നേടിയവര്‍ക്ക് ഐടിഎ ഇഷ്യൂ ചെയ്തു. എക്‌സ്പ്രസ് എന്‍ട്രി ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ ഐടിഎ ഇഷ്യൂ ചെയ്ത ഡ്രോയാണിത്.ഈ വര്‍ഷത്തെ ആദ്യത്തെ ഡ്രോ ജനുവരി നാലിനായിരുന്നു നടന്നത്. ഇതനുസരിച്ച് ചുരുങ്ങിയത് 468 കട്ട്ഓഫ് സ്‌കോറെങ്കിലും നേടിയ 2902 പേര്‍ക്കായിരുന്നു ഇന്‍വിറ്റേഷന്‍ അയച്ചത്.

എക്സ്പ്രസ് എന്‍ട്രി

വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയില്‍ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാന്‍ വേണ്ടി സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഈ വര്‍ഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്പ്രസ് എന്‍ട്രി പ്രോഗ്രാം. കാനഡയുടെ ഫെഡറല്‍ എക്കണോമിക് പ്രോഗ്രാമുകളായ ദി കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ്, ദി ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് ,ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്സ് ക്ലാസ് എന്നിവയിലേക്കുള്ള കാനഡയുടെ ഇമിഗ്രേഷന്‍ മാനേജ്മെന്റ് സിസ്റ്റമാണ് എക്സ്പ്രസ് എന്‍ട്രി.

അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എക്സ്പ്രസ് എന്‍ട്രി പൂളിലേക്ക് ഒരു പ്രൊഫൈല്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അവിടെ അവര്‍ നേടിയ സിആര്‍എസിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നിര്‍വഹിക്കുന്നു. പൂളില്‍ നിന്നും നടക്കുന്ന ഇടയ്ക്കിടെയുള്ള ഡ്രോയിലൂടെ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗാര്‍ത്ഥികളെ കാനഡ ഗവണ്‍മെന്റ് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പിആറിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 60 ദിവസത്തിനുള്ളില്‍ ഒരു കംപ്ലീറ്റി ഇ-അപ്ലിക്കേഷന്‍ സമര്‍പ്പിച്ചിരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ കാനഡ ഗവണ്‍മെന്റ് ആ അപേക്ഷ ആറ് മാസത്തിനുളളില്‍ പ്രൊസസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇത്തരം അപേക്ഷകളില്‍ പലതും മൂന്ന് മാസക്കാലത്തിനുള്ളില്‍ തന്നെ പ്രൊസസ് ചെയ്തിട്ടുണ്ട്.

ഒരു നിശ്ചിത പോയിന്റുകള്‍ നേടിയ അപേക്ഷകരെ ഗവണ്‍മെന്റ് ആഴ്ചകള്‍ കൂടുമ്പോള്‍ ആ പൂളില്‍ നിന്നും തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ കട്ട്-ഓഫ് സ്‌കോര്‍ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. വയസ്, വിദ്യാഭ്യാസം, അഡാപ്റ്റബിലിറ്റി ഘടകങ്ങള്‍, ഭാഷാപരിചയം, കാനഡയിലുള്ള പ്രവൃത്തിപരിചയം, അംഗീകരിച്ച ജോലി ഓഫര്‍, തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് അപേക്ഷര്‍ക്ക് പോയിന്റ് നല്‍കുന്നത്. 1200 പോയിന്റ് സ്‌കെയിലിനെ അടിസ്ഥാനമാക്കിയാണ് പോയിന്റുകള്‍ നല്‍കപ്പെടുന്നത്. തുടര്‍ന്ന് അവരെ ഒരു പൂളിലേക്ക് എന്റര്‍ ചെയ്യുകയും ചെയ്യുന്നു.ഒരു കനേഡിയന്‍ ജോലി ഓഫര്‍ (ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസെസ്മെന്റ് അല്ലെങ്കില്‍ എല്‍എംഐഎ) ഉളളവര്‍ക്കോ ഒരു പ്രവിശ്യ നോമിനേറ്റ് ചെയ്യപ്പെടുന്നവര്‍ക്കോ ഓട്ടോമാറ്റിക്കായി 600 പോയിന്റുകള്‍ ലഭിക്കും.

2015 ജനുവരി മുതല്‍ 2017 ജനുവരി 11 വരെയുള്ള എക്സ്പ്രസ് എന്‍ട്രി ഒറ്റനോട്ടത്തില്‍


1.ലോഞ്ച് ചെയ്തത്- 2015 ജനുവരി ഒന്നിന്


2.പൂളില്‍ നിന്നുള്ള ആദ്യ ഡ്രോ നടന്നത്-2015 ജനവരി 31


3.പൂളില്‍ നിന്നുള്ള ഏറ്റവും പുതിയ ഡ്രോ നടന്നത്- 2017 ജനുവരി 11

4.സെപ്റ്റംബര്‍ 18നും ഒക്ടോബര്‍ രണ്ടിനും നടന്ന ഡ്രോകളിലെ മിനിമം സിആര്‍എസ് പോയിന്റുകള്‍- 450 പോയിന്റുകള്‍


5.ഏറ്റവും കുടുതല്‍ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്ത ഡ്രോ 2017 ജനുവരി 11നായിരുന്നു. 3334 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തത്.


6-559 ഇന്‍വിറ്റേഷനുകള്‍ അഥവാ ഏറ്റവും കുറഞ്ഞ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്ത ഡ്രോയുമുണ്ടായിരുന്നു.2016 നവംബര്‍ 30നാണാ ഡ്രോ നടന്നത്. അന്ന് പ്രൊവിന്‍ഷ്യല്‍ നോമിനേഷനുള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രമാണ് ഇന്‍വൈറ്റ് ചെയ്തിരുന്നത്.


7.മെയ് 22നും ജൂണ്‍ 12നും നടന്ന ഡ്രോകളില്‍ ഏറ്റവും കുറഞ്ഞ സിആര്‍എസ് പോയിന്റായ 273 പോയിന്റുകള്‍ നേടിയവര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കിയിരുന്നു.


8.ഏപ്രില്‍ 17നും മെയ് 22നും നടന്ന ഡ്രോയ്ക്കിടയിലെ സിആര്‍എസ് പോയിന്റുകളുടെ വര്‍ധന 0 ആയിരുന്നു.


9.ഏപ്രില്‍ 17നും മെയ് 22നും നടന്ന ഡ്രോകള്‍ക്കിടയില്‍ സിആര്‍എസ് പോയിന്റുകള്‍ 302 ആയി വര്‍ധിച്ചിരുന്നു.


10.ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഇടവേള വന്ന ഡ്രോകള്‍- ഏപ്രില്‍ 17നും മെയ് 22 നടന്നവയായിരുന്നു. 35 ദിവസങ്ങളായിരുന്നു ഇടവേള.


11.ഏറ്റവും കുറഞ്ഞ ഇടവേളയുണ്ടായത് അഞ്ച് പ്രാവശ്യമായിരുന്നു. ഏഴ് ദിവസങ്ങളായിരുന്നു ഇടവേളയുണ്ടായിരുന്നത്.


12. 2016ല്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചവരുടെ ആകെ എണ്ണം- 33,782

13. 2015ല്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചവരുടെ ആകെ എണ്ണം- 31,063

14. 2017ല്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചവരുടെ ആകെ എണ്ണം-6,236Other News in this category4malayalees Recommends