World

നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് പുടിന്‍ മനസിലാക്കണം ; ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന റഷ്യന്‍ ഭീഷണിയ്ക്ക് മറുപടി നല്‍കി ഫ്രാന്‍സ്
ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന റഷ്യന്‍ ഭീഷണിക്ക് പിന്നാലെ മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സ്. നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു. നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന പുടിന്റെ ഭീഷണി യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും ലെ ഡ്രിയാന്‍ പറഞ്ഞു. 'അറ്റ്‌ലാന്റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വ്‌ളാഡിമിര്‍ പുടിനും മനസിലാക്കണം, ഇതിനെ കുറിച്ച് ഇത്ര മാത്രമേ പറയുന്നുള്ളു', ഫ്രഞ്ച് ടെലിവിഷന്‍ ടിഎഫ്1ല്‍ ലെ ഡ്രിയാന്‍ വ്യക്തമാക്കി. അതേസമയം റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ

More »

യുക്രെയ്ന്‍ തിരിച്ചടിക്കുന്നു ; അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടു ; റഷ്യയിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്
വ്യോമാക്രമണത്തിന് മറുപടിയായി റഷ്യയെ തിരിച്ചടിച്ച യുക്രെയ്ന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. ലുഹാന്‍സ്‌ക് മേഖലയിലെ വിമാനങ്ങളാണ് വെടിവെച്ചിട്ടത്. റഷ്യയില്‍ സ്‌ഫോടനം ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ

More »

യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണം ; ജനവാസ കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട് ; വ്യോമാക്രമണത്തിന് പിന്നാലെ കരസേനയും യുക്രെയ്‌നിലേക്ക് പ്രവേശിച്ചു ; ആശങ്കയുടെ നിമിഷങ്ങള്‍
റഷ്യ യുക്രെയ്‌നെതിരെ യുദ്ധം തുടങ്ങിയതിന് പിന്നാലെ തലസ്ഥാനമായ കിവ് അടക്കം പ്രധാന നഗരങ്ങളില്‍ ശക്തമായ ആക്രമണം. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യന്‍ കരസേനയും അതിര്‍ത്തി ഭേദിച്ച് ഉഉക്രൈനില്‍ പ്രവേശിച്ചു. കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്. വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോണ്‍ബാസ് എന്നീ അതിര്‍ത്തികള്‍ വഴിയും കരിങ്കടല്‍ വഴിയുമാണ് ആക്രമണം. വടക്ക്

More »

യുക്രെയ്‌നില്‍ വിമാനത്താവളം അടച്ചു ; എയര്‍ ഇന്ത്യ വിമാനം മടങ്ങി ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മലയാളികള്‍ കുടുങ്ങികിടക്കുന്നു
റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ അനിശ്ചിതത്വം. വ്യോമാക്രമണം ആരംഭിച്ചതോടെ യുക്രെയ്ന്‍ അതിര്‍ത്തിയിലെ വിമാനത്താവളം അടച്ചു. ഇതോടെ കീവിലേക്ക് പുറപ്പെട്ട് എയര്‍ ഇന്ത്യ വിമാനം മടങ്ങി. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്. 18,000 വിദ്യാര്‍ത്ഥികളടക്കം 20,000 ത്തോളം ഇന്ത്യക്കാരാണ്

More »

മൂക്കില്‍ പല്ലുമുളച്ചു ; 38 കാരന് ശസ്ത്ര ക്രിയയിലൂടെ ആശ്വാസം ; സംഭവം ന്യൂയോര്‍ക്കില്‍
38 വയസ്സുള്ള യുവാവിന് ശരിക്കും മൂക്കില്‍ പല്ല് മുളച്ചു. വര്‍ഷങ്ങളായി ശ്വസനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന യുവാവ് അസ്വസ്ഥത സഹിക്കാന്‍ വയ്യാതായതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കില്‍ പല്ല് വളരുന്ന വിവരം അറിഞ്ഞത്. ന്യൂയോര്‍ക്കിലെ ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയ ഇയാള്‍ തന്റെ വലത് നാസാദ്വാരത്തിലൂടെ ശ്വാസവായു വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചു. യുവാവിന്റെ

More »

യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ അപലപിച്ച് ജോ ബൈഡന്‍ ; നീതീകരിക്കാനാവില്ല ; യുക്രെയ്ന്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഇന്ത്യ
യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ നടപടി നീതികരിക്കാനാവില്ല. ലോകത്തിന്റെ പ്രാര്‍ത്ഥന യുക്രെയ്‌നോടൊപ്പം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതേ സമയം യുക്രെയ്ന്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഇന്ത്യ. യുക്രെയ്‌നിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. നയതന്ത്ര

More »

യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ; റഷ്യന്‍ കിഴക്കന്‍ യുക്രെയ്ന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചു ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രെയ്ന്‍
മണിക്കൂറുകള്‍ക്കകം യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി. റഷ്യ കിഴക്കന്‍ ഉക്രൈന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചു. സിവിലിയന്‍ വിമാനങ്ങളെയും നിരോധിച്ചിട്ടുണ്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. പുടിന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ യു

More »

റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ആദ്യഘട്ടം പ്രഖ്യാപിച്ച് ജോ ബൈഡന്‍ ; പശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് റഷ്യയ്ക്ക് ഇനി പണം സ്വരൂപിക്കാന്‍ കഴിയില്ല
റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ആദ്യഘട്ടം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചുവെന്നും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ധനകാര്യത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ വിച്ഛേദിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നും ബൈഡന്‍ പറഞ്ഞു. റഷ്യ ആക്രമണം തുടരുകയാണെങ്കില്‍ കടുത്ത നടപടികളെടുക്കുമെന്ന് ബൈഡന്‍

More »

റഷ്യ സ്വതന്ത്രമെന്ന് പ്രഖ്യാപിച്ച യുക്രെയ്ന്‍ വിമത പ്രദേശങ്ങള്‍ക്ക് ഉപരോധം ; റഷ്യന്‍ സൈന്യം ഇവിടെ വിന്യസിക്കും വരെ ചര്‍ച്ച തുടരാമെന്ന് യുഎസ് ; യുക്രെയ്‌ന് പിന്തുണയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍
യുക്രെയ്ന്‍ കിഴക്കന്‍ വിമത മേഖലകളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പ്രദേശങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. ഇവിടങ്ങളില്‍ റഷ്യന്‍ സൈന്്യത്തെ വിന്യസിക്കുന്നത് വരെ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിലനിര്‍ത്താനാണ് അമേരിക്കന്‍ തീരുമാനം. യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന

More »

പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റിട്ടെന്ന് ആരോപിച്ച് 15 വയസുകാരനായ ഹിന്ദു ബാലനെ ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി

പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം 15 വയസുകാരനായ ഹിന്ദു ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഖുല്‍നയ്ക്ക് അടുത്തുള്ള സോനാഡംഗയിലാണ് സംഭവം. കുട്ടിയെ പ്രവാചകനിന്ദ ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ്

ആഡംബര വാഹനം ഇടിച്ച് പിതാവും മകളും മരിച്ച സംഭവം ; വിവാദമായ സംഭവത്തില്‍ കുടുംബം മാപ്പു നല്‍കിയതോടെ വാഹനമോടിച്ച സ്ത്രീയ്ക്ക് ജാമ്യം

ആഡംബര വാഹനം ഇടിച്ച് പിതാവും മകളും മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച സ്ത്രീയ്ക്ക് മാപ്പ് നല്‍കി മരിച്ചവരുടെ ബന്ധുക്കള്‍. പാകിസ്താനിലെ സമ്പന്ന വ്യവസായ കുടുംബത്തില്‍ നിന്നുള്ള നടാഷ ഡാനിഷ് ഓടിച്ച വാഹനം ഇടിച്ചാണ് ദരിദ്ര കുടുംബത്തില്‍ നിന്നുള്ള പിതാവും മകളും മരിച്ചത്. സംഭവം നടന്നതിന് ശേഷം

അമിത വണ്ണം കുറച്ച് വൈറലായ ബോഡി ബില്‍ഡര്‍ ; 19 കാരന് ഹൃദയാഘാതത്താല്‍ ദാരുണാന്ത്യം

വള്ളം കുറച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബ്രസീലിയന്‍ ബോഡിബില്‍ഡര്‍ അന്തരിച്ചു. ഹൃദയാഘാതമുണ്ടായാണ് 19 കാരനായ മതിയുസ് പാവ്‌ലക് ഞായറാഴ്ച അന്തരിച്ചത്. അമിത വണ്ണമുണ്ടായിരുന്ന മതിയുസിന്റെ വണ്ണം കുറയ്ക്കല്‍ യാത്ര സാമൂഹിക മാധ്യമങ്ങളിലൊക്കെ വൈറലായിരുന്നു. അഞ്ചു വര്‍ഷം

സുല്‍ത്താന് 7000 കാറുകളും 3000കോടിയുടെ വിമാനവും ; 2500 കോടിയിലേറെ വിലവരുന്ന സ്വര്‍ണം പൂശിയ കൊട്ടാരത്തില്‍ താമസം, 30 ബംഗാള്‍ കടുവകള്‍ ഉള്‍പ്പെടുന്ന സ്വകാര്യ മൃഗശാല ; പ്രധാനമന്ത്രിയുടെ ബ്രൂണെ സന്ദര്‍ശനത്തില്‍ വാര്‍ത്തയായി സുല്‍ത്താന്റെ ആര്‍ഭാടവും

ബ്രൂണെ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ-ബ്രൂണെ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മില്‍ 40 വര്‍ഷമായുള്ള നയതന്ത്രബന്ധം പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ബ്രൂണെയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ വെല്ലുവിളിച്ച് റഷ്യന്‍ പ്രസിഡന്റ് ; അറസ്റ്റ് വാറന്റിന് വില നല്‍കാതെ വന്‍ സുരക്ഷാ സംഘവുമായി മംഗോളിയയിലേക്ക്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പുല്ലുവില നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. വാറണ്ട് നിലനില്‍ക്ക തന്നെ മംഗോളിയ സന്ദര്‍ശിക്കുമെന്ന് അദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ഇന്നാണ് അദ്ദേഹം മംഗോളിയയില്‍ എത്തുക. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം നീക്കി ; സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഇടക്കാല സര്‍ക്കാര്‍

ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ വിദ്യാര്‍ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിന്റെയും നിരോധനം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നീക്കി. സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് നീക്കിയത്. ജമാഅത്ത് ഇസ്ലാമിക്ക് ഷെയ്ഖ് ഹസീന