World

കിമ്മിനെതിരെ ചീത്ത പറഞ്ഞുകൊണ്ടുള്ള ചുമരെഴുത്ത് : ആയിരക്കണക്കിന് പേരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ ; കയ്യക്ഷരത്തിന്റെ സാംപിളുമായി പൊലീസ് വീടുകള്‍ കയറി ഇറങ്ങുന്നതായി റിപ്പോര്‍ട്ട്
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ തലസ്ഥാനമായ പ്യോങ്യാങില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കയ്യക്ഷരം പരിശോധിക്കാനൊരുങ്ങി ഉത്തരകൊറിയ. നഗരവാസികളായ ആയിരക്കണക്കിന് പേരുടെ കയ്യക്ഷരമാണ് പരിശോധിക്കുക. പ്യോങ്യാങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ചുവരിലാണ് ഡിസംബര്‍ 22ന് കിമ്മിനെതിരെ അസഭ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 'നീ കാരണം ആയിരങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു' എന്നടക്കം ചുവരില്‍ എഴുതിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തന്നെ അധികൃതര്‍ ഇത് നീക്കം ചെയ്‌തെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയേ മടങ്ങൂ എന്ന തീരുമാനത്തിലാണ് സുരക്ഷാമന്ത്രാലയം. വലിയ കുറ്റമായി കണക്കാക്കുന്ന ഒന്നാണ് കിമ്മിനെതിരെയുള്ള ചുമരെഴുത്ത്. മുമ്പ് 2018ല്‍ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചിട്ടുണ്ട്. ചുമരെഴുത്ത്

More »

കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ 12 ഫ്രഞ്ച് പൗരന്മാര്‍ക്ക് ഒമിക്രോണിനേക്കാള്‍ വ്യാപന ശേഷിയുള്ള പുതിയ വകഭേദം സ്ഥിരീകരിച്ചു ; ഒമിക്രോണിന് പിന്നാലെ ആശങ്കയായി ' ഇഹു'
കോവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റൊരു വകഭേദം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇഹു എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന പുതിയ വകഭേദത്തിന് ഇഹു എന്ന് പേര് നല്‍കിയിരിക്കുന്നത്. അതേ

More »

ഗാല്‍വന്‍ താഴ്‌വരയിലെ സൈനികരഹിത മേഖലയില്‍ ചൈന പതാക ഉയര്‍ത്തി
ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് പതാക ഉയര്‍ത്തിയതായി കാണിക്കുന്ന വീഡിയോ ഔദ്യോഗിക ചൈനീസ് മാധ്യമം ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്നാല്‍ ചൈനയുടെ പതാക ഉയര്‍ത്തല്‍ പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികരഹിത മേഖല എന്ന കരാറിനെ ലംഘിക്കുന്നില്ലെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തര്‍ക്കമില്ലാത്ത ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളിലാണ് പതാക ഉയര്‍ത്തിയിരിക്കുന്നത്

More »

മയക്കുമരുന്ന് പാക്കറ്റുകള്‍കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു, ഡ്രഗ് ഡീലര്‍ പിടിയില്‍
ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ചതിന് ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടാകുമോ ?യുകെയിലെ ഒരു ഡ്രഗ് ഡീലര്‍ തന്റെ ക്രിസ്മസ് ട്രീ അലങ്കരിച്ചത് മയക്കുമരുന്ന് കൊണ്ടാണ്. കുഞ്ഞ് കുഞ്ഞ് ഡ്രഗ്‌സ് പാക്കറ്റുകളും കറന്‍സികളുമാണ് മാര്‍വിന്‍ പൊര്‍സെല്ലിയുടെ ക്രിസ്മസ് ട്രീയില്‍ തൂക്കിയിട്ടിരുന്നത്. ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊര്‍സെല്ലി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ

More »

ഒമിക്രോണിന് പിന്നാലെ ആശങ്ക പരത്തി ഫ്‌ളൊറോണയും ; ഇസ്രയേലില്‍ സ്ഥിരീകരിച്ചത് ഗര്‍ഭിണിയില്‍
ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്.കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച് വരുന്ന  രോഗാവസ്ഥയാണിത്. 30 വയസുള്ള ഗര്‍ഭിണിക്കാണ് രോഗം കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഫലം

More »

വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് മൂന്നു മണിക്കൂര്‍ ; തിരിച്ചറിഞ്ഞത് റാപ്പിഡ് പരിശോധനയില്‍
വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് മൂന്നു മണിക്കൂര്‍. ഡിസംബര്‍ 19ന് ചിക്കാഗോയില്‍നിന്ന് ഐസ്‌ലാന്‍ഡിലേക്കുള്ള യാത്ര മധ്യേയാണ് യുവതിക്ക് രോഗബാധ കണ്ടെത്തുന്നത്. യാത്രക്കിടെ തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഷിഗണില്‍നിന്നുള്ള അധ്യാപിക മരിസ ഫോട്ടിയോക്ക് ശുചിമുറിയില്‍ പോയി റാപ്പിഡ് കോവിഡ് പരിശോധന

More »

'അവസാന വീഡിയോ'; ദുഃഖത്തോടെ വണ്‍ മില്യന്‍ ഫോളോവേഴ്‌സുള്ള പാകിസ്താനിലെ കുട്ടി വ്‌ലോഗര്‍

പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുട്ടി വ്‌ലോഗറായ മുഹമ്മദ് ഷിറാസിന്റെ ദിനം പ്രതിയുള്ള വ്‌ലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മുഹമ്മദ് ഷിറാസിന് 1.57 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാല്‍ ബുധനാഴ്ച പങ്കുവെച്ച ഒരു വിഡിയോ മുഹമ്മദ് ഷിറാസിന്റെ ഫോളോവേഴ്‌സിന്റെ ഹൃദയം

ഇന്ത്യ നല്‍കിയ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ കഴിവുള്ള പൈലറ്റുമാരില്ല; തുറന്ന് സമ്മതിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യ സംഭാവന നല്‍കിയ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്ന പൈലറ്റുമാര്‍ മാലദ്വീപില്‍ ഇല്ലെന്ന് തുറന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂണ്‍. 76 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ

അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ ; ആഡംബര ജീവിതം ആഘോഷിച്ച യുവതിയ്ക്ക് പിന്നീട് കിട്ടിയത് എട്ടിന്റെ പണി

അബദ്ധത്തില്‍ ബങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായത് 6.3 കോടി രൂപ. പിന്നാലെ ആഡംബരം ജീവിതം, ഒടുവില്‍ ബാങ്കുകാര്‍ തന്നെ യുവതിയ്ക്ക് പൂട്ടിട്ടു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 32 കാരിയായ സിബോംഗില്‍ മണിയുടെ ബാങ്ക് അക്കൗണ്ടിലാണ് 6.3 കോടി രൂപ അബദ്ധത്തില്‍ ക്രെഡിറ്റായത്. എന്നാല്‍ ബാങ്കില്‍

ബെല്‍ജിയത്തില്‍ 14 കാരി കൂട്ട ബലാത്സംഗത്തിനിരയായി ; പ്രതികളില്‍ 11 വയസുകാരനും

ബെല്‍ജിയത്തില്‍ 14 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പ്രതികളെന്ന് കണ്ടെത്തിയ 10 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. 11 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികളാണ് സുഹൃത്തായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഏപ്രില്‍ രണ്ടിനും ആറിനുമിടയില്‍ മൂന്നു വട്ടം പെണ്‍കുട്ടിയെ

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും

വിക്ഷേപണത്തിന് 2 മണിക്കൂര്‍ മുമ്പ് തകരാര്‍; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസിന്റെ മൂന്നാമത്