World

കാമുകിയുടെ അമ്മയ്ക്കായി വൃക്ക ദാനം ചെയ്തു: കാമുകി ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു; വേദന പങ്കുവച്ച് യുവാവ്
പ്രണയിച്ച യുവതിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്ത ദുരിതത്തിലായ യുവാവിന്റെ കഥയാണ് സോഷ്യല്‍ലോകത്ത് വൈറലാകുന്നത്. മെക്‌സിക്കോക്കാരനായ ഉസിയേല്‍ മാര്‍ട്ടിനെസ് എന്ന വ്യക്തിയ്ക്കാണ് ഈ അവസ്ഥ. സ്വന്തം വൃക്കയും പ്രണയിനിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് അദ്ദേഹമിപ്പോള്‍.പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഉസിയേല്‍ വൃക്ക ദാനം ചെയ്തത്. എന്നാല്‍ വൃക്ക അമ്മയ്ക്ക് ദാനം ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളില്‍ കാമുകി ബന്ധം വേര്‍പിരിയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഉസിയേല്‍ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മെക്‌സിക്കോയിലെ ബജ കാലിഫോര്‍ണിയയില്‍ നിന്നുള്ള അധ്യാപകനാണ് ഉസിയേല്‍ മാര്‍ട്ടിനെസ്. ടിക് ടോക് വീഡിയോയിലൂടെയാണ് ഉസിയേല്‍ തന്റെ അനുഭവം പങ്കുവെച്ചത്. താന്‍ കാമുകിയുടെ

More »

കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ല ; നിരവധി പേര്‍ ഗുരുതരമായി ഇപ്പോഴും രോഗബാധിതരാകുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് പകര്‍ച്ചവ്യാധി ഈ അടുത്തെങ്ങും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൊവ്വാഴ്ച പറഞ്ഞു. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന പ്രചാരണത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഈ മഹാമാരി അടുത്തെങ്ങും അവസാനിക്കില്ല,' ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് വച്ച് മാധ്യമപ്രവര്‍ത്തകരോട്

More »

ഉടമ മരിച്ചിട്ട് രണ്ടുമാസം; കനത്ത മഞ്ഞുവീഴ്ചയിലും കുഴിമാടത്തിനരികില്‍ നിന്ന് മാറാതെ വളര്‍ത്തുപൂച്ച ; സ്‌നേഹത്തെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയ
ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ കാവലിരിക്കുന്ന വളര്‍ത്തു പൂച്ചയുടെ ചിത്രമാണ് വൈറലാകുന്നത്. സെര്‍ബിയയില്‍ നിന്നുള്ള ചിത്രമാണിത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെര്‍ സുകോര്‍ലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതല്‍ സുകോര്‍ലിയുടെ പൂച്ച കൂടുതല്‍ സമയവും

More »

ഒരു കുട്ടിക്ക് വില ഒരു ലക്ഷം രൂപ , വൃക്കയ്ക്ക് ഒന്നര ലക്ഷം മുതല്‍ പട്ടിണിയിലായ അഫ്ഗാന്‍ ജനതയുടെ ജീവിതം ഇങ്ങനെ
താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ജനങ്ങള്‍ വിശപ്പടക്കാന്‍ പോലും പാടുപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി ജനങ്ങള്‍ കുട്ടികളെയും അവയവങ്ങളും വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുന്നത്. അഫ്ഗാനിലെ ബാല്‍ക് പ്രവിശ്യയിലെ ക്യാമ്പുകളില്‍ താമസിക്കുന്നവരാണ് പണത്തിന്

More »

യു.എസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു
യു.എസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു. നാലുപേരെയാണ് ഇയാള്‍ ബന്ദികളാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരുടെ അവസ്ഥയെന്താണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞിരുന്നു.  ശനിയാഴ്ച രാവിലെ സിനഗോഗില്‍

More »

കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രോഗികളെ പ്രത്യേക ഇരുമ്പ് മുറികളിലടച്ച് ചൈന ; ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസില്‍ കൊണ്ടുവരുന്ന ചിത്രങ്ങള്‍ പുറത്ത്
കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതോടെ ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരിച്ചെത്തി. കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രോഗികളെ പ്രത്യേക ഇരുമ്പ് മുറികളിലടയ്ക്കുകയാണ് സര്‍ക്കാര്‍. ഒരു കട്ടിലും ശുചിമുറിയും മാത്രമുള്ള ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസില്‍ കൊണ്ടുവരുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച

More »

സൈപ്രസില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഡെല്‍റ്റക്രോണ്‍ 25 പേരില്‍ സ്ഥിരീകരിച്ചു ; വ്യാപന ശേഷി അറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും
സൈപ്രസില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞു. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സൈപ്രസ് സര്‍വകലാശാലയിലെ പ്രഫസര്‍ ലിയോണ്‍ഡിയോസ് കോസ്ട്രിക്കസ് പറഞ്ഞു. 25 ഡെല്‍റ്റക്രോണ്‍ കേസുകളാണ് കോസ്ട്രിക്കസും സഹപ്രവര്‍ത്തകരും

More »

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു; അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്ന ചരിത്ര നേട്ടവുമായി വൈദ്യശാസ്ത്രം
ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് കൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പ്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു

More »

ഒമിക്രോണ്‍ അവസാന വകഭേദമല്ല, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകമെമ്പാടും ആശങ്ക സൃഷ്ടിക്കുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന് കരുതി തള്ളിക്കളയരുതെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം അതിവേഗം ആളുകളിലേക്ക് പടര്‍ന്ന് പിടിക്കുകയാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്ന്

More »

യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികള്‍, യുകെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ തൊടുത്തു

ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. യുകെയുടെ എണ്ണക്കപ്പല്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായ സംഭവം; അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഫ്‌ലൈറ്റ് എംഎച്ച് 370 ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇലോണ്‍ മസ്‌ക് 'എക്‌സി'ല്‍ കുറിപ്പിട്ടത്.

പലസ്തീന്‍ അനുകൂല പ്രതിഷേധം, അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജയും

അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയും. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ അറസ്റ്റ് ചെയ്തത്.

പാക് യുവതിയുടെ ശരീരത്തിനുള്ളില്‍ തുടിക്കുന്നത് ഡല്‍ഹി സ്വദേശിയുടെ ഹൃദയം

പാക്കിസ്താന്‍കാരിക്ക് പുതുജീവന്‍ നല്‍കി ഇന്ത്യയില്‍ നിന്നുള്ള ഹൃദയം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷാന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗുരുതര ഹൃദയരോഗവുമായെത്തിയ ആയിഷയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുയോജ്യമായ ഹൃദയം ലഭ്യമായെന്ന്

ഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഡയറക്ടര്‍ ജനറല്‍ ഇസ്മാഈല്‍ അല്‍ തവാബ്ത

മണിപ്പൂരില്‍ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനം, ഇന്ത്യയില്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നു'; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ്

മണിപ്പൂര്‍ വിഷയത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായെന്നും മനുഷ്യാവകാശത്തെ കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ