വിവാഹ അഭ്യര്‍ത്ഥന നിരസിച്ച 17 കാരിയെ മൂന്നു ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു ; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച 17 കാരിയെ മൂന്നു ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു ; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി
യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 17 കാരിയായ പെണ്‍കുട്ടിയെ മൂന്നു ദിവസം ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചെന്നും പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 19ന് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 21 കാരനായ യുവാവ് നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മൂന്നു ദിവസത്തോളം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇരുമ്പു കമ്പി ചൂടാക്കി മുഖത്ത് അയാളുടെ പേര് എഴുതിയെന്നും പ്രതിയുടെ അമ്മയും സഹോദരിയും ഇതിന് കൂട്ടുനിന്നെന്നും പരാതിക്കാരി പറഞ്ഞു.

താന്‍ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. മൂന്നു ദിവസത്തിന് ശേഷം ഒരു വിധമാണ് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയതെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടിലെത്തിയ ഉടനെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ കേസ് അടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends