World

ഒമിക്രോണ്‍ അവസാന വകഭേദമല്ല, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകമെമ്പാടും ആശങ്ക സൃഷ്ടിക്കുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന് കരുതി തള്ളിക്കളയരുതെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം അതിവേഗം ആളുകളിലേക്ക് പടര്‍ന്ന് പിടിക്കുകയാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്ന് കരുതി അവഗണിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുമ്പ് ഉണ്ടായിരുന്ന വകഭേദങ്ങള്‍ പോലെ തന്നെ ഒമിക്രോണും രോഗ ബാധിതരാകുന്നവരുടെ എണ്ണവും, മരിക്കുന്നവരുടെ എണ്ണവും കൂടാന്‍ കാരണമാകുന്നുണ്ട്. കോവിഡ് സുനാമി ലോകത്തുള്ള ആരോഗ്യ സംവിധാനങ്ങളെ ആകെ ബാധിക്കുകയാണ്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയേക്കാള്‍ കുറച്ച് ആരോഗ്യപ്രശ്‌നം മാത്രമേ ഒമിക്രോണ്‍ സൃഷ്ടിക്കുന്നുള്ളൂ

More »

ഇറ്റലിയില്‍ നിന്ന് അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇറ്റലിയില്‍ നിന്ന് അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. യാത്രക്കാര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തും. ആകെ 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ യാത്രക്കാര്‍ തിരക്ക് കൂട്ടുന്നതിന്റെയും

More »

കുട്ടികള്‍ക്ക് പകരം അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥത ; മനുഷ്യത്വം തന്നെ ഇല്ലാതാകുന്നു ; ഫ്രാന്‍സിസ് മാര്‍പാപ്പ
കുട്ടികള്‍ക്ക് പകരം അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ വെച്ച് പിതൃത്വത്തെയും മാതൃത്വത്തെയും പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു തരത്തിലുള്ള സ്വാര്‍ത്ഥത നമ്മള്‍ കാണുന്നുണ്ട്. ചിലര്‍ക്ക് കുഞ്ഞുങ്ങളെ വേണ്ട. ചിലപ്പോള്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ടാവാം അത്ര മാത്രം. പക്ഷെ ഇവര്‍ക്കെല്ലാം കുട്ടികളുടെ

More »

കിമ്മിനെതിരെ ചീത്ത പറഞ്ഞുകൊണ്ടുള്ള ചുമരെഴുത്ത് : ആയിരക്കണക്കിന് പേരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ ; കയ്യക്ഷരത്തിന്റെ സാംപിളുമായി പൊലീസ് വീടുകള്‍ കയറി ഇറങ്ങുന്നതായി റിപ്പോര്‍ട്ട്
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ തലസ്ഥാനമായ പ്യോങ്യാങില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കയ്യക്ഷരം പരിശോധിക്കാനൊരുങ്ങി ഉത്തരകൊറിയ. നഗരവാസികളായ ആയിരക്കണക്കിന് പേരുടെ കയ്യക്ഷരമാണ് പരിശോധിക്കുക. പ്യോങ്യാങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ചുവരിലാണ് ഡിസംബര്‍ 22ന് കിമ്മിനെതിരെ അസഭ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 'നീ കാരണം

More »

കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ 12 ഫ്രഞ്ച് പൗരന്മാര്‍ക്ക് ഒമിക്രോണിനേക്കാള്‍ വ്യാപന ശേഷിയുള്ള പുതിയ വകഭേദം സ്ഥിരീകരിച്ചു ; ഒമിക്രോണിന് പിന്നാലെ ആശങ്കയായി ' ഇഹു'
കോവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റൊരു വകഭേദം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇഹു എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന പുതിയ വകഭേദത്തിന് ഇഹു എന്ന് പേര് നല്‍കിയിരിക്കുന്നത്. അതേ

More »

ഗാല്‍വന്‍ താഴ്‌വരയിലെ സൈനികരഹിത മേഖലയില്‍ ചൈന പതാക ഉയര്‍ത്തി
ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് പതാക ഉയര്‍ത്തിയതായി കാണിക്കുന്ന വീഡിയോ ഔദ്യോഗിക ചൈനീസ് മാധ്യമം ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്നാല്‍ ചൈനയുടെ പതാക ഉയര്‍ത്തല്‍ പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികരഹിത മേഖല എന്ന കരാറിനെ ലംഘിക്കുന്നില്ലെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തര്‍ക്കമില്ലാത്ത ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളിലാണ് പതാക ഉയര്‍ത്തിയിരിക്കുന്നത്

More »

മയക്കുമരുന്ന് പാക്കറ്റുകള്‍കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു, ഡ്രഗ് ഡീലര്‍ പിടിയില്‍
ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ചതിന് ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടാകുമോ ?യുകെയിലെ ഒരു ഡ്രഗ് ഡീലര്‍ തന്റെ ക്രിസ്മസ് ട്രീ അലങ്കരിച്ചത് മയക്കുമരുന്ന് കൊണ്ടാണ്. കുഞ്ഞ് കുഞ്ഞ് ഡ്രഗ്‌സ് പാക്കറ്റുകളും കറന്‍സികളുമാണ് മാര്‍വിന്‍ പൊര്‍സെല്ലിയുടെ ക്രിസ്മസ് ട്രീയില്‍ തൂക്കിയിട്ടിരുന്നത്. ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊര്‍സെല്ലി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ

More »

ഒമിക്രോണിന് പിന്നാലെ ആശങ്ക പരത്തി ഫ്‌ളൊറോണയും ; ഇസ്രയേലില്‍ സ്ഥിരീകരിച്ചത് ഗര്‍ഭിണിയില്‍
ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്.കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച് വരുന്ന  രോഗാവസ്ഥയാണിത്. 30 വയസുള്ള ഗര്‍ഭിണിക്കാണ് രോഗം കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഫലം

More »

വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് മൂന്നു മണിക്കൂര്‍ ; തിരിച്ചറിഞ്ഞത് റാപ്പിഡ് പരിശോധനയില്‍
വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് മൂന്നു മണിക്കൂര്‍. ഡിസംബര്‍ 19ന് ചിക്കാഗോയില്‍നിന്ന് ഐസ്‌ലാന്‍ഡിലേക്കുള്ള യാത്ര മധ്യേയാണ് യുവതിക്ക് രോഗബാധ കണ്ടെത്തുന്നത്. യാത്രക്കിടെ തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഷിഗണില്‍നിന്നുള്ള അധ്യാപിക മരിസ ഫോട്ടിയോക്ക് ശുചിമുറിയില്‍ പോയി റാപ്പിഡ് കോവിഡ് പരിശോധന

More »

'കൊവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കോടതിയില്‍ സമ്മതിച്ച് കമ്പനികള്‍ , വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും

കൊവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ്

യുഎസ് ഡ്രോണ്‍ വെടിവച്ചിട്ട് ഹൂതികള്‍, യുകെ എണ്ണക്കപ്പലിന് നേരെ മിസൈല്‍ തൊടുത്തു

ഹൂതികള്‍ യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. യുകെയുടെ എണ്ണക്കപ്പല്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷ് എണ്ണക്കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിനു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരി

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായ സംഭവം; അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാനിധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഫ്‌ലൈറ്റ് എംഎച്ച് 370 ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇലോണ്‍ മസ്‌ക് 'എക്‌സി'ല്‍ കുറിപ്പിട്ടത്.

പലസ്തീന്‍ അനുകൂല പ്രതിഷേധം, അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജയും

അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയും. പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരിലാണ് അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യന്‍ വംശജയെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ അറസ്റ്റ് ചെയ്തത്.

പാക് യുവതിയുടെ ശരീരത്തിനുള്ളില്‍ തുടിക്കുന്നത് ഡല്‍ഹി സ്വദേശിയുടെ ഹൃദയം

പാക്കിസ്താന്‍കാരിക്ക് പുതുജീവന്‍ നല്‍കി ഇന്ത്യയില്‍ നിന്നുള്ള ഹൃദയം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷാന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗുരുതര ഹൃദയരോഗവുമായെത്തിയ ആയിഷയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുയോജ്യമായ ഹൃദയം ലഭ്യമായെന്ന്

ഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഡയറക്ടര്‍ ജനറല്‍ ഇസ്മാഈല്‍ അല്‍ തവാബ്ത