ഒമിക്രോണിന് പിന്നാലെ ആശങ്ക പരത്തി ഫ്‌ളൊറോണയും ; ഇസ്രയേലില്‍ സ്ഥിരീകരിച്ചത് ഗര്‍ഭിണിയില്‍

ഒമിക്രോണിന് പിന്നാലെ ആശങ്ക പരത്തി ഫ്‌ളൊറോണയും ; ഇസ്രയേലില്‍ സ്ഥിരീകരിച്ചത് ഗര്‍ഭിണിയില്‍
ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്.കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്.

30 വയസുള്ള ഗര്‍ഭിണിക്കാണ് രോഗം കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഫലം ലഭിച്ചപ്പോള്‍ കൊറോണയും ഇന്‍ഫ്‌ളുവന്‍സയും പോസറ്റീവായിരുന്നു. ഇവര്‍ക്ക് രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. ര

ണ്ടു വൈറസുകളും ഒരു രോഗികള്‍കണ്ടെത്തുന്നത് അപൂര്‍വമാണ്. ഇസ്രായേലില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച 5,000 പുതിയ കേസുകള്‍ കണ്ടെത്തി. അതേ സമയം കൊവിഡിനെതിരെയുള്ള നാലാമത്തെ ഡോസ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends