മയക്കുമരുന്ന് പാക്കറ്റുകള്‍കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു, ഡ്രഗ് ഡീലര്‍ പിടിയില്‍

മയക്കുമരുന്ന് പാക്കറ്റുകള്‍കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു, ഡ്രഗ് ഡീലര്‍ പിടിയില്‍
ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ചതിന് ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടാകുമോ ?യുകെയിലെ ഒരു ഡ്രഗ് ഡീലര്‍ തന്റെ ക്രിസ്മസ് ട്രീ അലങ്കരിച്ചത് മയക്കുമരുന്ന് കൊണ്ടാണ്. കുഞ്ഞ് കുഞ്ഞ് ഡ്രഗ്‌സ് പാക്കറ്റുകളും കറന്‍സികളുമാണ് മാര്‍വിന്‍ പൊര്‍സെല്ലിയുടെ ക്രിസ്മസ് ട്രീയില്‍ തൂക്കിയിട്ടിരുന്നത്. ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊര്‍സെല്ലി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് പൊലീസ് ഫോണില്‍ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ മയക്കുമരുന്നിനെതിരായ ഓപ്പറേഷന്റെ ഭാഗമായാണ് പൊര്‍സെല്ലി അറസ്റ്റിലായത്. സംഭവം പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇത് മറ്റ് ഡ്രഗ് ഡീലേഴ്‌സിന് പാഠമായിരിക്കണമെന്നും പൊലീസ്.

ക്രിസ്മസ് ട്രീയുടെ ചിത്രവും പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഓവര്‍ബോര്‍ഡ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെ ഒരു വര്‍ഷം സമയമെടുത്താണ് പൊര്‍സെല്ലിയെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പൊര്‍സെല്ലിക്ക് പുറമെ മറ്റ് എട്ട് പേരെ കൂടി പിടികൂടിയിരുന്നു. ചില രസകരമായ പാര്‍സലുകളും പിടികൂടിയിരുന്നു. ചിലര്‍ ക്രിമിനലുകളാണ്. ചിലരുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്നുെം പൊലീസ് പറയുന്നു. ഇവര്‍ക്ക് കുറഞ്ഞത് 89 വര്‍ഷത്തെ ജയില്‍ ശിക്ഷയെങ്കിലും ലഭിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends