UAE

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ യുഎഇയും; യുഎഇ പാസ്‌പോര്‍ട്ടിന് ലോകത്തില്‍ 20ാം റാങ്ക്
ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇക്ക് മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഇരുപതാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയാണ് ലോക തലത്തില്‍ റാങ്കിങ് നിര്‍ണയം നടത്തിയത്. സൗജന്യ വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ് റാങ്കിങ് നിര്‍ണയം. മൊത്തം 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് പരിഗണിച്ചത്. പിന്നിട്ട ദശാബ്ദ കാലയളവില്‍ ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന പിന്തുണ കൂടി റാങ്കിങ് നിര്‍ണയത്തിന് മാനദണ്ഡമായിട്ടുണ്ട്. ജപ്പാന്‍, സിംഗപ്പൂര്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് പട്ടികയില്‍ മുന്നില്‍. ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, ജര്‍മനി എന്നീ

More »

ദുബായില്‍ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടി വെന്തുമരിച്ചു; കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടരുകയായിരുന്നു
വീടിന് തീപിടിച്ച് ദുബായില്‍ എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടി വെന്തുമരിച്ചു. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടരുകയായിരുന്നു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീട്

More »

അബുദാബിക്കും അജ്മാനുമിടയിലുള്ള യാത്ര ഇനി എളുപ്പം; രണ്ട് എമിറേറ്റുകള്‍ക്കുമിടയിലുള്ള ബസ് സര്‍വീസ് വ്യാഴാഴ്ച മുതല്‍
അബുദാബിക്കും അജ്മാനുമിടയിലുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും. രണ്ട് എമിറേറ്റുകളും ബസ് സര്‍വീസ് തുടങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഓഗസ്റ്റിലാണ് സര്‍വീസ് ആരംഭിക്കുക. 30 ദിനാര്‍ ആണ് ഒരാള്‍ക്ക് ഈടാക്കുന്ന ചാര്‍ജ്. ഒരു വശത്തേക്കുള്ള യാത്രാ നിരക്കാണിത്. മലയാളികളുള്‍പ്പെടെ ഒട്ടേറെ ആളുകളാണ് ദിനംപ്രതി അജ്മാനില്‍നിന്ന് അബുദാബിയിലേക്ക്

More »

വിശന്നു വലഞ്ഞു ചെല്ലുന്നവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി ദുബായിലെ ഒരു ഭക്ഷണശാല; കൈയില്‍ പണമില്ലെങ്കിലും ഫൗള്‍ ഡബ്ല്യു ഹമൂസില്‍ നിന്ന് ഭക്ഷണം കഴിക്കാം
വിശക്കുന്നുണ്ടോ? കഴിക്കാന്‍ കൈയില്‍ പണമില്ലേ?  എങ്കില്‍ ദുബായിലും ഷാര്‍ജയിലും നിരവധി ശാഖകളുള്ള ഫൗള്‍ ഡബ്ല്യു ഹമൂസ് എന്ന റസ്റ്റൊറന്റിലേക്ക് പൊയ്‌ക്കോളൂ. കഴിച്ച ഭക്ഷണത്തിനുള്ള പണത്തിനു പകരം ഒരു നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ചാല്‍ മതി. ആരും ഒരിക്കലും വിശന്നിരിക്കരുത് എന്ന തത്വത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉടലെടുത്തത,്പരത്യേകിച്ച് എന്നും ജോലി തേടി അലയുന്ന തൊഴിലാളികള്‍

More »

ഷാര്‍ജയില്‍ ഇനി അയല്‍പക്കം സുരക്ഷിതം; ജനജീവിതം സുരക്ഷിതമാക്കാന്‍ സുരക്ഷിത അയല്‍പക്കം എന്ന പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്
ജനജീവിതം സുരക്ഷിതമാക്കാന്‍ പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്. സുരക്ഷിത അയല്‍പക്കം എന്നാണ് പദ്ധതിയുടെ പേര്. ഷാര്‍ജ പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ പദ്ധതിയില്‍ പങ്കാളിയാകും. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്റ്റേഷനും ഉണ്ടാകും. രാത്രികാല പട്രോളിങ്ങ്, രാത്രിയില്‍ അടിയന്തര പരാതി സ്വീകരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സുരക്ഷിത അയല്‍പക്കം

More »

സാമ്പത്തിക പരാധീനതകള്‍ കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് ട്വീറ്റ് ചെയ്ത് ഇന്ത്യന്‍ പ്രവാസി; രക്ഷകരായി യുഎഇ പോലീസ്
ആത്മഹത്യാ കുറിപ്പ് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ പ്രവാസിയെ രക്ഷിച്ച് യുഎഇ പോലീസ്. ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ വംശജനായ പ്രവാസിയെയാണ് യുഎഇ പോലീസ് സമയോചിതമായ ഇടപെടലുകളിലൂടെ രക്ഷിച്ചത്.  സാമ്പത്തികപരമായ പ്രശ്‌നങ്ങള്‍ കാരണം താന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനാവുകയാണെന്നും തൂങ്ങി

More »

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് 30 മണിക്കൂര്‍; വലഞ്ഞ് യാത്രക്കാര്‍
ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.  ശനിയാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കു പുറപ്പെടേണ്ട വിമാനം ദുബായില്‍ നിന്നും പുറപ്പെട്ടത് ഇന്നലെ(ഞായര്‍) രാത്രി പതിനൊന്നോടെ മാത്രമാണ്.  വൈകിട്ടോടെ യാത്രക്കാരെ ഹോട്ടലില്‍ നിന്നു

More »

ശാരീരിക ഉപദ്രവം, മര്‍ദ്ദനം, അസഭ്യം പറയല്‍.. ഗള്‍ഫ് രാജ്യങ്ങളില്‍ 40 ശതമാനം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരെന്ന് പഠനം
അറബ് രാജ്യങ്ങളില്‍ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാര്‍ജ കുടുംബ കോടതി ജഡ്ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എത്രത്തോളം പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്ന് കൃത്യമായ രേഖകളില്ലെങ്കിലും അടുത്തകാലത്തായി മൗനം വെടിഞ്ഞ് ചില പുരുഷന്മാര്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. സ്ത്രീ സുഹൃത്തുക്കള്‍, ഒപ്പം ജോലി

More »

യുഎഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കും ഇനി ജോലി ചെയ്യാം; തീരുമാനം മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
യുഎഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ഇനി ജോലി ചെയ്യാന്‍ അവസരം. ഇതിനായി പ്രത്യേക വര്‍ക്ക് പെര്‍മിറ്റാണ് ഇവര്‍ക്ക് അനുവദിക്കുന്നത്. ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വര്‍ക്ക് പെര്‍മിറ്റെടുത്ത് ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. വീസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്ന് സ്റ്റാംപ്

More »

റാസല്‍ഖൈമയില്‍ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിന് പുതിയ സംവിധാനം

ഡ്രൈവിങ് ടെസ്റ്റിന് പുതിയ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി റാസല്‍ഖൈമ പൊലീസ്. നടപടികള്‍ ലഘൂകരിച്ചതിനാല്‍ എളുപ്പം ബുക്ക് ചെയ്യാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാന്‍ നൂതന വാഹനങ്ങളും പുറത്തിറക്കി. സേവന നിലവാരം മെച്ചപ്പെടുത്താന്‍ ഇതുവഴി

കള്ളപ്പണം വെളുപ്പിക്കല്‍ ; ബാങ്കിന് 50 ലക്ഷം ദിര്‍ഹം പിഴയിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചതിന് യുഎഇയിലെ ഒരു ബാങ്കിന് സെന്‍ട്രല്‍ ബാങ്ക് 50 ലക്ഷം ദിര്‍ഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദത്തിനും നിയമ വിരുദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് നടപടി. തീരുമാനം ബാങ്കിന്റെ വിദേശ

ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്‌കേപ് ടവറില്‍ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍

വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം

ഒക്ടോബര്‍ ഒന്നു മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം. വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യവകുപ്പ്

ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ പത്താം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍സിക്കാം. എല്‍ഇഡി ലൈറ്റുകളില്‍ നിറങ്ങള്‍

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി