Saudi Arabia
സൗദിയില്‍ സ്വകാര്യ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. അഞ്ച് ശതമാനത്തിലധികം സ്ഥാപനങ്ങള്‍ ഈ വര്‍ഷം പുതുതായി ആരംഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ ആകെ സ്വകാര്യ സ്ഥാപനങ്ങള്‍ ആറ് ലക്ഷം കടന്നു. മാനവശേഷി വികസനനിധി പ്രസിദ്ധീകരിച്ച കണക്കിലാണ് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം മൂന്നാം പാദം പിന്നിട്ടപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 5.5 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം സ്വകാര്യസ്ഥാപനങ്ങളുടെ എണ്ണം 605922 ആയി ഉയര്‍ന്നു. സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ചെറുകിട സംരംഭങ്ങളാണ് 73.8 ശതമാനം. ചില്ലറ, മൊത്ത വ്യാപാര, വാഹന റിപ്പയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഏറ്റവും കൂടുതല്‍ 26 ശതമാനത്തോളം വരും ഇവ. 24 ശതമാനം സ്ഥാപനങ്ങള്‍ നിര്‍മ്മാണ
സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ആക്രമിക്കുകയുണ്ടായത്. കഴുത്തില്‍ പലതവണ കുത്തിയ ശേഷം പ്രതികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുക്കുകയായിരുന്നു
സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂലിന് അഞ്ചു വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ച് സൗദി തീവ്രവാദ കോടതി. ലൗജെയിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് കോടതി ലൗജെയിന് ശിക്ഷ വിധിച്ചത്. മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി, വിദേശ അജണ്ടകള്‍ രാജ്യത്ത്
സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോടെ വന്ദേഭാരത് സര്‍വീസുകള്‍ക്കും തുടങ്ങാനായേക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ അടച്ചിട്ടത്. കഴിഞ്ഞയാഴ്ചയാണ് അതിര്‍ത്തികള്‍
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറച്ചുകൊണ്ടാണ് കിരീടാവാശി ആദ്യ ഡോസ് സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പ്രതികരിച്ചു. അതേസമയം, സൗദി
റിയാദില്‍ തെക്ക് ഭാഗത്തെ പട്ടണത്തില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളി കൊല്ലപ്പെട്ടു. ജീസാന് സമീപം അബൂ അരീഷിലെ കടയിലാണ് മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയില്‍ (52) മരിച്ചിരിക്കുന്നത്. ജോലിക്കിടയില്‍ ഇന്ന് പുലര്‍ച്ചെയാണ് കഴുത്തിന് കുത്തേറ്റ നിലയില്‍ കണ്ടെത്തുകയുണ്ടായത്. മോഷ്ടാക്കള്‍ ആക്രമിച്ചതാണെന്ന് കരുതുന്നു. കടയില്‍ മുഹമ്മദ്
മക്കയില്‍ കോവിഡിന് ശേഷം പന്ത്രണ്ട് ലക്ഷത്തിലധികം പേര്‍ ഉംറ നിര്‍വ്വഹിച്ചു. ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ടാണ് സ്വദേശികളും വിദേശികളും ഉംറ നിര്‍വ്വഹിക്കുന്നത്. രണ്ടര മാസംകൊണ്ട് 34 ലക്ഷത്തോളം പേര്‍ ഹറം പള്ളിയില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തതായും ഹറം കാര്യവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് നിറുത്തിവെച്ച ഉംറ തീര്‍ത്ഥാടനം ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ്
സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക
സ്വകാര്യ വ്യവസായ മേഖലയില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതായി സൗദി മന്ത്രാലയം. വ്യവസായ മേഖലയില്‍ ഈ വര്‍ഷം മാത്രം മുപ്പത്തി അയ്യായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ ഈ രംഗത്തെ ആകെ സ്വദേശികളുടെ തോത് മുപ്പത് ശതമാനത്തിനും മുകളിലെത്തി. വ്യവസായ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ഖുറൈഫാണ് ഇത് സംബന്ധിച്ച വിശദീകരണം