Saudi Arabia

അന്താരാഷ്ട്ര ഗതാഗതം വീണ്ടും നിര്‍ത്തിവച്ച് സൗദി
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് അന്താരാഷ്ട്ര ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് മടങ്ങാനും അവസരമുണ്ട്. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്കാണ് അടയ്ക്കുക. ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ 14 ദിവസം ക്വാറന്റീനിന്‍ കഴിയണം. ഇവര്‍ ഓരോ അഞ്ചുദിവസവും കൊവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്നു

More »

സൗദിയില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നത് പിടികൂടുന്നതിന് ഓട്ടോമാറ്റിക് സംവിധാനം
സൗദിയില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നത് പിടികൂടുന്നതിന് ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തുന്നു. നമ്പര്‍ പ്ലേറ്റുകള്‍ മായ്!ക്കുക , മറയ്!ക്കുക , വിവരങ്ങള്‍ തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങളെയാണ് പിടികൂടുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ലംഘനങ്ങള്‍ പിടികൂടി പിഴയിടുക. ട്രാഫിക് വിഭാഗം സ്ഥാപിച്ച ക്യാമറകളില്‍ നിന്നും

More »

സൗദിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു
സൗദിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅ ആദ്യ വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് വാക്‌സിനേഷന്‍ കാമ്പയിന് തുടക്കം കുറിച്ചു. രാജ്യമൊട്ടാകെ അഞ്ഞൂറ്റി അമ്പതിലധികം ക്ലിനിക്കുകള്‍ വഴി വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ രാജ്യത്തെത്തിയത്. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ്

More »

കൊറോണ വൈറസ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ സൗദിയില്‍ ആരംഭിച്ചു
വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ 'സിഹ്വതീ' എന്ന മൊബൈല്‍ ആപ്ലികേഷന്‍ വഴിയാണ് വാക്‌സിന്‍ എടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന്

More »

സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും സൗദിയും ധാരണയായി
സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. ഇന്ത്യന്‍ കരസേനാ മേധാവി സൗദി സൈനിക വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇരുരാജ്യങ്ങളും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി. സൗദിയിലെ വിവിധ സൈനിക കേന്ദ്രങ്ങളിലും കരസേനാ മേധാവി സന്ദര്‍ശനം നടത്തി. ഇന്നലെയാണ് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ റിയാദിലെത്തിയത്. സൗദി റോയല്‍

More »

ഇന്ത്യന്‍ കരസേനാ മേധാവി സൗദിയില്‍
ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ സന്ദര്‍ശനത്തിനായി സൗദിയിലെത്തി. സൗദി റോയല്‍  ഫോഴ്സിന്റെ റിയാദിലെ ആസ്ഥാനത്ത്സൗദി റോയല്‍ ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ഫഹദ്?ബിന്‍ അബ്ദുല്ല മുഹമ്മദ്അല്‍മുതൈര്‍ വരവേറ്റു. സൗദി റോയല്‍ സൈന്യം ഇന്ത്യന്‍ കരസേന മേധാവിക്ക്ഗാര്‍ഡ്ഓഫ്ഓണര്‍ നല്‍കി. പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനം

More »

ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കന്‍ സൗദി
ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കന്‍ പദ്ധതിയുള്ളതായി സൗദി തൊഴില്‍ മന്ത്രാലയം. പത്ത് വര്‍ഷം വരെ കാലാവധിയുള്ള കരാര്‍ നടപ്പാക്കുന്നതിനാണ് സാധ്യതകള്‍ ആരായുന്നത്. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന്

More »

സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു ; ഭര്‍ത്താവും മൂന്നു മക്കളും നാട്ടില്‍
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചിരിക്കുന്നത്. 37 വയസായിരുന്നു ഇവര്‍ക്ക്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവര്‍. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവും മൂന്ന് മക്കളും നാട്ടിലാണ് ഉള്ളത്. 10 വര്‍ഷത്തോളമായി സൗദിയില്‍

More »

സൗദിയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി
സൗദിയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി. ഫൈസര്‍ കമ്പനിക്കാണ് സൗദിയില്‍ ഇപ്പോള്‍ അനുമതി ലഭിച്ചത്. വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭിക്കും. വാക്‌സിന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഉടന്‍

More »

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍