Saudi Arabia
തൊഴില്‍, താമസ രേഖാ ചട്ടങ്ങള്‍ ലംഘിച്ച 20 മലയാളികളടക്കം 290 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാടുകടത്തി. നാനൂറോളം ഇന്ത്യക്കാര്‍ കൂടി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ നാടുകടത്തല്‍ കേന്ദ്രത്തിലെ വിദേശികളില്‍ ഭൂരിഭാഗം പേരും നാടണഞ്ഞിട്ടുണ്ട്. ഇതോടെ തൊഴില്‍, വിസ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരും. സൗദിയില്‍ നിയമ ലംഘനത്തിന് പിടിയിലാവുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. നൂറ് കണക്കിന് മലയാളികളാണ് ഇതിനകം പിടിയിലായത്. കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ച ശേഷം സൗദിയില്‍ നിന്ന് 2971 പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ സൗദിയിലെ ആഭ്യന്തര തൊഴില്‍ മന്ത്രാലയങ്ങള്‍ റെയ്ഡ് ശക്തമാക്കി. പലയിടത്തും റോഡുകളില്‍ വെച്ചു തന്നെ പരിശോധന നടത്തി തത്സമയം
സൗദിയില്‍ സമ്പൂര്‍ണ വേതന സംരക്ഷണ നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ വഴി മാത്രമായിരിക്കും ഇനി ശമ്പളം വിതരണം ചെയ്യുക. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കൃത്യസമയത്ത് തൊഴിലാളിക്ക് ശമ്പളം ഉറപ്പു വരുത്തുന്നതിന് ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കുന്നത്. രാജ്യത്തെ തൊഴില്‍
തട്ടിപ്പ് കേസില്‍ സൗദി അറേബ്യ മന്ത്രിക്കെതിരെ കുറ്റം ചുമത്തി ദുബായ് കോടതി. സൗദിയുടെ തൊഴില്‍ വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജ്ഹിക്കെതിരെയാണ് ദുബായ് കോടതി കുറ്റം ചുമത്തിയത്. 450 മില്യണ്‍ ഡോളര്‍(33,28,13,25,000 രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റുമെന്റുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് കോടതിയുടെ വിധി. തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപകനും കേസിലെ
ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് പരിഹാരം തേടാന്‍ ചര്‍ച്ചകള്‍ക്കൊരുങ്ങി യു.എസ് സംഘം സൗദിയിലേക്ക്. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്‌നറും സംഘവുമാണ് ഈ ആഴ്ച സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍
സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം ശമ്പളം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പ്. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് 4000 റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വദേശികളുടെ
കോവിഡ് വൈറസ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി സൗദി അറേബ്യ ധാരണയിലെത്തിയെന്ന് സൂചനകള്‍. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്. 2021 ആദ്യ പാദത്തോടെ വാക്‌സിന്‍ വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് നിര്‍മ്മാതാക്കള്‍. സൗദി
ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ മുഹമ്മദ് ഹസ്സാനാണ് മരിച്ചത്. 35 വയസ്സായിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അധ്യാപകന്‍ പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം കണ്ട വിദ്യാര്‍ഥികളാണ് ഫോണില്‍
സൗദിയിലെ ജിദ്ദയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണത്തിന് തിരിച്ചടിയെന്നോണം, സന്‍ആയിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സഖ്യസേന മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ജിദ്ദയിലെ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സിലും, അറബ് ലീഗും അപലപിച്ചു. ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും സൗദി അറാംകോ
ജി 20 ഉച്ചകോടിക്ക് ശനിയാഴ്ച ആരംഭിക്കാനിരിക്കെ, ഇന്ത്യയുടെ അതിര്‍ത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറന്‍സി സൗദി പിന്‍വലിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് കശ്മീരിനെയുടെ ലഡാക്കിനെയും ഇന്ത്യയില്‍നിന്ന് വേര്‍തിരിച്ച് കാണിച്ച് പുറത്തിറക്കിയ കറന്‍സി സൗദി പിന്‍വലിച്ചിരിക്കുന്നത്. കശ്മീരിനെ പ്രത്യേക രാജ്യമായി