Saudi Arabia
സൗദിയില്‍ ട്രാഫിക്ക് ലൈന്‍ ലംഘിക്കുന്നവര്‍ക്കായി ബുധനാഴ്ച്ച മുതല്‍ പിഴ നിലവില്‍ വരും. മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയല്‍ വരെയാണ് പിഴ ഈടാക്കുന്നത്. നിയമം ലംഘിക്കുന്നവരെ കണ്ട് പിടിക്കാന്‍ ഓട്ടോമാറ്റിക്ക് ക്യാമറ സംവിധാനങ്ങളുമായാണ് സൗദി എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷമാവുമ്പോള്‍ സൗദിയിലെ എല്ലായിടത്തും ഈ സംവിധാനമെത്തുമെന്നാണ് ഗതാഗത വിഭാഗം പറഞ്ഞു. ആദ്യഘട്ടത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ എന്നീ നഗരങ്ങളില്‍ ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്നാണ് ജനറല്‍ ട്രാഫിക്ക് ഡയറക്ടര്‍ വ്യക്തമാക്കിയത്. റോഡുകളില്‍ സിഗ്‌നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറുന്നവരെ കണ്ടെത്തുക, ട്രാക്കുകള്‍ക്ക് അനുപാതികമായി വേഗത ക്രമീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, നിയമം ലംഘിച്ച് വാഹനം മറികടക്കുന്നത് തടയുക, നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച് കയറ്റല്‍ തടയുക
കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദിയില്‍ നിന്ന് ഇതേവരെയായി രണ്ടേകാല്‍ ലക്ഷം പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി എംബസി. ആയിരത്തി മുന്നൂറോളം വിമാനങ്ങളാണ് വന്ദേഭാരത് മിഷന് കീഴില്‍ സര്‍വീസുകള്‍ നടത്തിയത്. എണ്ണൂറ്റി അമ്പത് ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് ഇതു വരെയായി സൗദിയില്‍ മരണപ്പെട്ടതായും എംബസി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന യാത്രാ നിയന്ത്രണങ്ങള്‍
സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ വന്ന മാറ്റം ബാധകമാകാത്ത അഞ്ചു വിഭാഗങ്ങള്‍ക്കുള്ള നിയമം പ്രത്യേകം പുറത്തിറക്കും. റീ എന്‍ട്രി, എക്‌സിറ്റ് എന്നിവ നടപ്പാക്കുന്ന രീതിയും മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളിയും സ്‌പോണ്‍സറും തമ്മിലുള്ള കരാര്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണം. ഇതിനാല്‍ ഇരു വിഭാഗത്തിന്റേയും ബന്ധം വഷളാകാത്ത രൂപത്തിലാകും പുതിയ സംവിധാനം
സൗദിയില്‍ തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ രാജ്യം വിടാന്‍ അനുമതി നല്‍കുന്ന പുതിയ നിയമം വരുന്നു. തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്താനും അടുത്ത മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുന്ന നിയമം അനുമതി നല്‍കുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൗദി തൊഴില്‍
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും, വികസനവും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്
സൗദിയില്‍ വേതന സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരശേഖരണത്തിന്റെ രണ്ടാംഘട്ടത്തിന് മന്ത്രാലയം തുടക്കം കുറിച്ചു. പൂര്‍ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്. മന്ത്രാലയം ഏര്‍പ്പെടുത്തിയ വെബ് പോര്‍ട്ടല്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ്
മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി. കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും പൊട്ടി. കാറോടിച്ച സൗദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം. മക്കയിലെ ഹറമിന്റെ തെക്ക് ഭാഗത്ത് കൂടി അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട്
സൗദിയില്‍ വിനോദ സഞ്ചാര മേഖലയില്‍ പത്തുവര്‍ഷത്തിനിടെ പത്തുലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി. നിലവില്‍ ജോലി ചെയ്യുന്ന ആറുലക്ഷം പേരില്‍ ഭൂരിഭാഗവും വിദേശികളാണ്. 2030 ഓടെ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 16 ലക്ഷമായി ഉയരും. 2030 ഓടെ വര്‍ഷത്തില്‍ പത്തുകോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത്. ആഗോള സഞ്ചാര കേന്ദ്രമാക്കി സൗദിയെ
സൗദിയിലെ മാര്‍ക്കറ്റിങ് തസ്തികകളും സ്വദേശിവത്കരിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി മാനവ വിഭവശേഷി മന്ത്രാലയവും മാര്‍ക്കറ്റിങ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു. ജോലികളിലേക്ക് ആവശ്യമുള്ള സൌദികളെ മതിയായ പരിശീലനം നല്‍കിയാവും രംഗത്തിറക്കുക. മൂന്ന് വകുപ്പുകള്‍ തമ്മില്‍ ചേര്‍ന്നാണ് മാര്‍ക്കറ്റിങ് തസ്തികയില്‍ സൗദി പൌരന്മാരെ നിയമിക്കുക. മാനവ വിഭവശേഷി മന്ത്രാലയം, മാനവശേഷി വികസന