Saudi Arabia

ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ബഹുഭാഷ ഹെല്‍പ്പ്‌ലൈന്‍ നമ്പരുമായി സൗദി; അടിയന്തര ആവശ്യങ്ങള്‍ക്ക് 911 എന്ന നമ്പരില്‍ ബന്ധപ്പെടാം
ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് ബന്ധപ്പെടാന്‍ 911 എന്ന ബഹുഭാഷ ഹെല്‍പ്പ്‌ലൈന്‍ നമ്പരുമായി സൗദി. അടിയന്തര സാഹചര്യമുണ്ടായാലും വഴി അറിയാനും ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും തെരുവില്‍ മൃഗങ്ങളെ കണ്ടാലുമൊക്കെ ഈ എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇന്തോനീഷ്യന്‍, ഉര്‍ദു എന്നീ ഭാഷകളിലാണ് നിലവില്‍ സേവനം ലഭ്യമാകുക.  പുണ്യ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാകും. മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ സേവനം ലഭ്യമാണ്. ഇത് സംബന്ധിച്ച് ഓരോ തീര്‍ഥാടകനും മൊബൈലിലേക്ക് എസ്എംഎസ് അയച്ചിട്ടുണ്ട്.  

More »

സൗദിയിലെ നിര്‍ദിഷ്ട വിനോദനഗരം ഖിദ്ദിയയുടെ ആദ്യഘട്ടം നാലു വര്‍ഷത്തിനുള്ളില്‍; 2023ഓടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും
നിര്‍ദിഷ്ട വിനോദനഗരം 'ഖിദ്ദിയ'യുടെ ആദ്യഘട്ടം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. സൗദി അറേബ്യയുടെ ഏറ്റവും വലിയ സാംസ്‌കാരിക വിനോദ കായിക നഗരനിര്‍മാണ പദ്ധതിയായ ഖിദ്ദിയയുടെ ആദ്യ ഭാഗം 2023ഓടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.  റിയാദ് നഗരമധ്യത്തില്‍നിന്ന് 40 കിലോമീറ്ററകലെ വടക്കുഭാഗത്തായി 334 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന നഗരത്തില്‍ ആദ്യം 40 വ്യക്തിഗത

More »

പബ്ജി സൗദിയിലും വില്ലനാകുന്നു; 17കാരിയായ മകള്‍ ആത്മഹത്യ ചെയ്തത് പബ്ജി കാരണമെന്ന് മാതാപിതാക്കള്‍
സൗദിയില്‍ 17കാരി ആത്മഹത്യ ചെയ്തത് പബ്ജി കാരണമെന്ന് മാതാപിതാക്കള്‍. ബിഷ സിറ്റി സ്വദേശിയായ യുവതിയയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരിയാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.  പെണ്‍കുട്ടിക്ക് ആരോഗ്യപരമായും മാനസികമായും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്ന് പറഞ്ഞ മാതാപിതാക്കള്‍ അമിതമായി പബ്ജി കളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന്

More »

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. 95 വയസായിരുന്നു. റോയല്‍ കോര്‍ട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ ഇന്നു രാത്രി ഇഷാ നമസ്‌കാരത്തെ തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കും. ഇതിനു ശേഷമായിരിക്കും ഖബറടക്കം. റിയാദ് ഗവര്‍ണര്‍ ഫൈസര്‍ രാജകുമാരന്റെയും നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുള്ള

More »

സൗദിയില്‍ സിനിമാ വസന്തം; 2019ന്റെ അവസാനത്തോടെ രാജ്യത്ത് 27ഓളം തിയേറ്ററുകള്‍ കൂടി തുറക്കും
 ചെറുനഗരങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും താല്‍പ്പര്യമുള്ള നിക്ഷേപകരെ ക്ഷണിച്ച് സൗദി അറേബ്യയിലെ ജനറല്‍ അതോറിറ്റി ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ. നിക്ഷേപകര്‍ക്ക് നിര്‍ാതാക്കളെ കണ്ടെത്താനും പ്രവര്‍ത്തിക്കുന്നതിന് അത്യാവശ്യമായ ചില പെര്‍മിറ്റുകള്‍ അവര്‍ക്ക് ഉറപ്പു വരുത്തുന്നതു ലക്ഷ്യം വെച്ചുകൊണ്ടാണ് ക്ഷണമെന്ന് സൗദി പ്രസ് ഏജന്‍സി

More »

ചൂട് കുറയ്ക്കാന്‍ മിനയില്‍ റോഡുകള്‍ക്ക് പുതിയ നിറം; ആദ്യഘട്ടം പൂര്‍ത്തിയായി
മിനയിലെ റോഡുകളിലെ താപനില കുറക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മക്ക നഗരസഭ പൂര്‍ത്തിയാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ ജംറകളിലേക്കുള്ള കാല്‍നടപാതയിലാണ് പദ്ധതി നടപ്പിലാക്കിയത്. കഠിനമായ ചൂടില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകുകയാണ് പദ്ധതിയുടെ ലക്ഷ്യം. മിനയില്‍ അല്‍ ശുഅയ്ബൈന്‍ ഏരിയയില്‍ ജംറകളിലേക്കുള്ള 3500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള കാല്‍നടപാതയിലാണ് പദ്ധതി

More »

സൗദിയില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് രംഗത്ത് പൂര്‍ണ സ്വദേശിവല്‍ക്കരണം; ടൂറിസ്റ്റ് ഹോട്ടല്‍ രംഗത്തെ മുഴുവന്‍ തസ്തികകളും ഇനി സ്വദേശികള്‍ക്ക് മാത്രം
സൗദിയില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് രംഗത്തെ ഉയര്‍ന്ന സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം അവസരം. മേഖലയില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണമായി നടപ്പിലാക്കി. അടുത്ത അഞ്ച് മാസത്തിനകം ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് മേഖലയിലെ മുഴുവന്‍ തസ്തികകളിലും സ്വദേശികളെ നിയമിക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. ഉയര്‍ന്ന യോഗ്യതയുള്ള സൗദി യുവതിയുവാക്കള്‍ക്ക്

More »

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സൗദിയില്‍ രണ്ട് യുവാക്കളുടെ വധശിക്ഷ നടപ്പിലാക്കി
റിയാദില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കളുടെ വധശിക്ഷ നടപ്പിലാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്.  സൗദി പൗരനായ ഫഹദ് അല്‍ ഖാത്തിരി, യെമന്‍ പൗരനായ മുഹമ്മദ് അല്‍ അഖീല്‍ എന്നിവരുടെ

More »

നവോത്ഥാന പാതയില്‍; സൗദിയില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 1,20,000 ലേറെ വനിതകള്‍; തൊഴില്‍ നഷ്ടപ്പെട്ടത് പുരുഷ ഹൗസ് ഡ്രൈവര്‍മാര്‍ക്ക്
സൗദിയില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 1,20,000 ലേറെ വനിതകള്‍.2018 ജൂണ്‍ 24 മുതല്‍ ഇതുവരെയുള്ള കാലയളവിലെ കണക്കുകളാണിത്്. ഇതില്‍ സ്വദേശികളും വിദേശികളും ഉണ്ട്. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ച ശേഷം സൗദിയില്‍ ജോലി ചെയ്തിരുന്ന വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങിയ ശേഷം

More »

ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സൗദി നിര്‍ത്തിവച്ചു

സൗദിയില്‍ മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന ബൈക്കുകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പുതിയ ഗതാഗത നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ ഈ തീരുമാനം പ്രാബല്യത്തില്‍ തുടരും. ഇതുമായി

ലെബനനിലേക്ക് സഹായമെത്തിക്കാന്‍ എയര്‍ ബ്രിഡ്ജ് തുറന്ന് സൗദി അറേബ്യ

ലെബനനിലേക്ക് വൈദ്യ സഹായവും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായി സൗദി അറേബ്യ എയര്‍ ബ്രിഡ്ജ് ആരംഭിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായുള്ള വിമാനം റിയാദിലെ കിംഗ്

റിയാദ് മെട്രോ ഉടന്‍ ആരംഭിക്കും

റിയാദ് മെട്രോ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. നിലവില്‍ പരീക്ഷണ ഓട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവര്‍ത്തനപരവുമായ ഒരു സംരഭമാണെന്നും അദ്ദേഹം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി

ജിദ്ദയില്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ടു

നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും

സൗദിയില്‍ നിയമലംഘനം നടത്തിയ 23435 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി