നവോത്ഥാന പാതയില്‍; സൗദിയില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 1,20,000 ലേറെ വനിതകള്‍; തൊഴില്‍ നഷ്ടപ്പെട്ടത് പുരുഷ ഹൗസ് ഡ്രൈവര്‍മാര്‍ക്ക്

നവോത്ഥാന പാതയില്‍; സൗദിയില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 1,20,000 ലേറെ വനിതകള്‍; തൊഴില്‍ നഷ്ടപ്പെട്ടത്  പുരുഷ ഹൗസ് ഡ്രൈവര്‍മാര്‍ക്ക്

സൗദിയില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 1,20,000 ലേറെ വനിതകള്‍.2018 ജൂണ്‍ 24 മുതല്‍ ഇതുവരെയുള്ള കാലയളവിലെ കണക്കുകളാണിത്്. ഇതില്‍ സ്വദേശികളും വിദേശികളും ഉണ്ട്. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ച ശേഷം സൗദിയില്‍ ജോലി ചെയ്തിരുന്ന വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങിയ ശേഷം കഴിഞ്ഞ വര്‍ഷാവസാനം വരെ 181 വിദേശ വനിതകളാണ് പുതിയ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്ത് എത്തിയത്.


ഈ വര്‍ഷം ആദ്യപാദത്തില്‍ 459 വിദേശ വനിതകളും ഹൗസ് ഡ്രൈവര്‍ വിസയിലെത്തി.വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ചതോടെ പുരുഷന്മാരായ നിരവധി ഹൗസ് ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 13,08,693 വിദേശികള്‍ നിലവില്‍ സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സൗദിയില്‍ വനിതകള്‍ക്കു വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വന്നത്

Other News in this category



4malayalees Recommends