അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍ ; പ്രതിസന്ധി

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍ ;  പ്രതിസന്ധി
അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കവേയാണ് പ്രതിസന്ധി.

പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടര്‍ നടപടികള്‍ ഊര്‍ജിതമാക്കാനാകൂ എന്നാണ് റിയാദിലെ നിയമ സഹായ സമിതി പറയുന്നത്.

ദയാധനമായ 15 മില്യണ്‍ റിയാലിന്റെ അഞ്ചു ശതമാനമാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരു കോടി 66 ലക്ഷത്തിലേറെ ൂപ അഭിഭാഷകന് ഉടന്‍ നല്‍കേണ്ടിവരും. ഈ തുക ലഭിച്ചാലെ മറ്റ് നടപടികളിലേക്ക് കടക്കൂവെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

അഭിഭാഷകന്റെ പ്രതിഫലം കൂടി നല്‍കിയാലേ മോചനം സാധ്യമാകൂ.

Other News in this category4malayalees Recommends