സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു

സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു
സൗദിയിലെ യാംബുവില്‍ നിന്നും സന്ദര്‍ശക വീസ പുതുക്കുന്നതിനായി ജോര്‍ദാനിയിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് അറബ് വംശജരായ 14 പേര്‍ മരിച്ചു. ശനിയാഴ്ച അര്‍ധരാത്രി ഉംലജിന്റെയും അല്‍ വജ്ഹിന്റെയും ഇടയില്‍ ഇവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം.

ഈജിപ്ഷ്യന്‍ പൗരന്മാരേയും മറ്റ് അറബ് രാജ്യങ്ങളിലെ പൗരന്മാരേയും കൊണ്ട് ജോര്‍ദാനിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈജിപ്ഷ്യന്‍ കുടുംബങ്ങളിലെ കുട്ടികള്‍ അടക്കമുള്ളവര്‍ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മരിച്ചവരില്‍ കൂടുതലും ഈജിപ്ത് സ്വദേശികളാണെന്നാണ് വിവരം.Other News in this category4malayalees Recommends