ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ' പറക്കും ടാക്‌സികളും ഡ്രോണുകളും ഉണ്ടാകുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ വ്യക്തമാക്കി
ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഹാജിമാര്‍ക്ക് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്കാണ് പറക്കും ടാക്‌സികള്‍ പറക്കുക. വരും വര്‍ഷങ്ങളില്‍ പറക്കും ടാക്‌സി രംഗത്ത് സൗദി വന്‍ മുന്നേറ്റം നടത്തും. ഗതാഗത മേഖലയില്‍ ആധുനിക രീതികള്‍ കൂടുതല്‍ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.