കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടില്‍ ഷമീര്‍ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോണ്‍ട്രിറിയില്‍ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായായിരുന്നു മരണം.

ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്‌റഫ് അല്‍ അറബിയുടെ ഭാര്യാ സഹോദരി ഭര്‍ത്താവാണ് മരിച്ച ഷമീര്‍. പിതാവ്: ആലിക്കോയ, മാതാവ് ഇമ്പിച്ചി പാത്തുമ്മാബി, ഭാര്യ: ആബിദ. മക്കള്‍: ഷിറിന്‍ ഷര്‍മിത, ഫര്‍സ മിസ്ഹബ്

Other News in this category



4malayalees Recommends