മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ക്കെതിരായ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി
രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് പ്രവാസി യുവാക്കള്‍ക്കെതിരായ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. തബൂക്ക് മേഖലയിലെ രണ്ട് സിറിയന്‍ പ്രവാസികള്‍ക്കെതിരേയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ പൗരന്‍മാരായ ഇമാദ് മഹ്മൂദ് ഹുസൈന്‍, മുസ്തഫ മഹ്മൂദ് ഹുസൈന്‍ എന്നിവര്‍ സൗദി അറേബ്യയിലേക്ക് മയക്കുമരുന്നായ ആംഫെറ്റാമിന്‍ ഗുളികകള്‍ കടത്തുന്നതിനിടെയാണ് അറസ്റ്റിലായതെന്ന് പ്രസ്താവന വ്യക്തമാക്കി. പോലിസ് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി കേസ് വിചാരണ നടത്തുകയും ഇരുവരും കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇത്തരം കേസുകളില്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ ഇരുവരെയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

Other News in this category4malayalees Recommends