Saudi Arabia

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ പരിസ്ഥിതി നിയമ ലംഘനത്തിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍. നിരോധിത സ്ഥലത്ത് റെഡിമിക്‌സ് ലോറയില്‍ നിന്നുള്ള കോണ്‍ക്രീറ്റ് ഉപേക്ഷിച്ച കേസിലാണ് ഇന്ത്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തത്. മണ്ണിനെ നേരിട്ടോ അല്ലാതെയോ ദോഷകരമായി ബാധിക്കുന്നതോ മലിനമാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഒരു കോടി റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാസേന മുന്നറിയിപ്പ് നല്‍കി.

പൊതുജനാരോഗ്യം ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം. പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ പുകയില വില്‍ക്കുന്ന കടകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം ഇതിനായുള്ള പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും അംഗീകരിച്ചു. പുതിയ നിയന്ത്രണങ്ങള്‍ സിഗരറ്റുകള്‍, ഷിഷ,

തിരുവനന്തപുരം വര്‍ക്കല ചിലക്കൂര്‍ കുന്നില്‍ വീട്ടില്‍ ദില്‍ധാര്‍ (42) ജിദ്ദയില്‍ കുഴഞ്ഞു വീണു മരിച്ചു. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ഉടന്‍ കുഴഞ്ഞു വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. അബ്ഹൂറില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം നല്ലൊരു ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു. ദില്‍ധാര്‍ കൊടിമരം

പ്രവേശന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ദമാം കിങ് ഫഹദ് വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ ) ലെവല്‍ വണ്‍ ആക്‌സസിബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചത്. ഈ ആംഗീകാരം ലഭിക്കുന്ന ആദ്യത്തെ സൗദി വിമാനത്താവളമാണിത്. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രായമായവരും വികലാംഗര്‍ ഉള്‍പ്പെടെ

ബംഗ്ലാദേശില്‍ നിന്ന് പൊതുവിഭാഗം തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥാപിതമാക്കാന്‍ സൗദി അറേബ്യയും ബംഗ്ലാദേശും കരാര്‍ ഒപ്പുവെച്ചു. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹിയും ബംഗ്ലാദേശ് പ്രവാസി ക്ഷേമ, വിദേശ എംപ്ലോയ്മെന്റ് മന്ത്രി ഡോ.ആസിഫ് നദ്‌റുലുമാണ് കരാര്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. ബംഗ്ലാദേശി

സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടിയായ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ അടുത്ത വെള്ളിയാഴ്ച തുടക്കമാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ബൊളിവാര്‍ഡ് സിറ്റി, സുവൈദി പ്രദേശം, റിയാദ് മൃഗശാല എന്നിവ ഇത്തവണത്തെ ഫ്രീ സോണുകളില്‍ ഉള്‍പ്പെടുമെന്ന് ഇന്ന്

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതല്‍ 19 വരെ സൗദി അറേബ്യയില്‍ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളില്‍ നടക്കുന്ന 'മലയാളോത്സവം' പൊതുപരിപാടിയില്‍ മുഖ്യമന്ത്രി സംബന്ധിക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ്

ഗാസയില്‍ സമഗ്രമായ ഉടമ്പടിക്കായി അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള സുപ്രധാന നിലപാട് ആവര്‍ത്തിച്ചു. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേലി

സൗദിയും ചൈനയും 1.7 ബില്യണ്‍ ഡോളറിന്റെ 42 നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള ഏകദേശം 200 കമ്പനികളുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ബീജിങില്‍ നടന്ന സൗദി-ചൈനീസ് ബിസിനസ് ഫോറത്തില്‍ വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫിന്റെ സാന്നിധ്യത്തിലാണ് ഇത്രയും കരാറുകള്‍ ഒപ്പുവെച്ചത്. സൗദി-ചൈനീസ് കമ്പനികള്‍ തമ്മില്‍ നൂതന