Indian
അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. അധ്യാപകന്‍ ഗൗതം കുമാറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകന് വിവാഹം കഴിക്കേണ്ടിവന്നത്. ക്ലാസെടുക്കുന്നതിനിടെയാണ് സ്‌കൂളിലെത്തിയ സംഘം ഗൗതമിനെ തട്ടിക്കൊണ്ടുപോയത്. മൂന്നുനാലു പേര്‍ സ്‌കൂളിലെത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറില്‍ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന നിരവധി കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ' പകട്‌വ വിവാഹ്' എന്നാണ് ഇത്തരത്തില്‍ നടക്കുന്ന വിവാഹങ്ങളുടെ പേര്. രാജേഷ് റായി എന്ന ആളാണ് ഗൗതമിനെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന്
ചെന്നൈയില്‍ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്ത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു. കൊല്ലം തെന്മല സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായ ഫൗസിയയാണ് കൊല്ലപ്പെട്ടത്. 20 വയസായിരുന്നു. സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖിനെ (20) പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന്റെ പകമൂലമാണ് ഇയാള്‍ പെണ്‍കുട്ടിയെ
വിവാഹിതയായ 40 വയസുകാരിയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതിന് യുവാവ് അറസ്റ്റിലായി. ഒഡിഷയിലെ ജജ്!പൂര്‍ ജില്ലയിലാണ് വെള്ളിയാഴ്ച 28 വയസുകാരന്‍ അറസ്റ്റിലായത്. സ്ത്രീയുടെ പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേദാന്ത ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവാവ് പരാതിക്കാരിയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നു.
അയല്‍വാസിയുടെ ശല്യം കാരണം 30 വയസുകാരി സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയതായി പരാതി. ഹരിയാനയിലെ ഗുഡ്ഗാവില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ അനുരാധ എന്ന യുവതിയാണ് തൂങ്ങിമരിച്ചത്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ പിതാവ് കമല്‍ സിങ് നല്‍കിയ
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ സ്വദേശി അഞ്ജു തിരികെ ഇന്ത്യിലെത്തിയിട്ടും സ്വന്തം വീട്ടിലെത്തിയില്ല. തിരിച്ചെത്തി. അഞ്ജു രാജസ്ഥാനിലെ ഭിവാഡിയിലെ വീട്ടില്‍ എത്തിയിട്ടില്ലെന്ന് അവരുടെ മക്കള്‍ പറയുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സ്വന്തം മക്കളെ കാണാനാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നായിരുന്നു അഞ്ജു
മണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച. പഞ്ചാബ് ഉഖ്രുള്‍ ജില്ലയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സിനിമാസ്‌റ്റൈല്‍ കൊള്ള നടന്നത്.വ്യൂലാന്‍ഡിലെ ഉഖ്‌റുല്‍ ടൗണിന്റെ ഹൃദയഭാഗത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ആയുധധാരികളായെത്തിയ കൊള്ള സംഘം 18 കോടിരൂപ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകീട്ടാണ് സംഭവം.പിഎന്‍ബി ബാങ്കിന്റെ പ്രധാന ഗേറ്റില്‍
സില്‍കാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ച സന്തോഷത്തിലാണ് രാജ്യം. ഈ വലിയ സന്തോഷത്തിനിടയിലും ജാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളിയായ ഭക്തു മുര്‍മുവിന് കണ്ണീരാണ് വിധി കാത്തുവെച്ചത്. ഭക്തു തുരങ്കത്തില്‍ നിന്നും പുറത്തെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പിതാവ് ബാസേത് മുര്‍മു മരണത്തിന് കീഴടങ്ങി. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ബും ജില്ലയിലെ
ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെത്തിയ യുവതി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു കഴിഞ്ഞ ദിവസം രാത്രിയാണ് അട്ടാരിവാഘ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയത്. എന്തുകൊണ്ടാണ് നാട്ടില്‍ തിരിച്ചെത്തിയതെന്ന ചോദ്യത്തിന്, മുഖം മറച്ച് വേഗത്തില്‍ നടന്നു പോയ യുവതി സന്തോഷമുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമാണ് മറുപടി
രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പ്രതി മൂത്ത മകളെ ഒരു വിവാഹസ്ഥലാത്ത് വച്ചാണ് കൊന്നത്. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണമായ സംഭവം, പാലി ജില്ലയിലെ ഇസാലി ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങിനിടെയാണ് കൊലപാതകം നടന്നത്. പ്രതിയുമായി അകന്ന് അമ്മയോടൊപ്പം ഗുജറാത്തില്‍