ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെത്തി മതംമാറി കാമുകനെ വിവാഹം കഴിച്ച യുവതി ഇന്ത്യയില്‍ തിരിച്ചെത്തി

ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെത്തി മതംമാറി കാമുകനെ വിവാഹം കഴിച്ച യുവതി ഇന്ത്യയില്‍ തിരിച്ചെത്തി
ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെത്തിയ യുവതി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു കഴിഞ്ഞ ദിവസം രാത്രിയാണ് അട്ടാരിവാഘ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയത്.

എന്തുകൊണ്ടാണ് നാട്ടില്‍ തിരിച്ചെത്തിയതെന്ന ചോദ്യത്തിന്, മുഖം മറച്ച് വേഗത്തില്‍ നടന്നു പോയ യുവതി സന്തോഷമുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമാണ് മറുപടി നല്‍കിയത്.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ അഞ്ജു ഫേസ് ബുക്ക് കാമുകനെ കാണാനായി പാകിസ്ഥാനിലേക്ക് പോയത് ഏറെ വാര്‍ത്തയായിരുന്നു. ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചാണ് അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. തുടര്‍ന്ന് മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിച്ച അഞ്ജു, കാമുകന്‍ നസറുള്ളയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍, മക്കളെ കാണാത്തതില്‍ യുവതി മാനസിക വിഷമത്തിലാണെന്നും, കുട്ടികളെ കാണാന്‍ യുവതി ഇന്ത്യയിലെത്തുമെന്നും യുവതിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് നസറുള്ള ഒരു മാസം മുമ്പ് പറഞ്ഞിരുന്നു വിസ ലഭിച്ചാല്‍ താനും കൂടെ പോകുമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നെങ്കിലും യുവതി ഒറ്റക്കാണ് എത്തിയത്.

രാജസ്ഥാനിലെ ഭീവണ്ടി സ്വദേശിയായ അരവിന്ദിനെയാണ് അഞ്ജു ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ടുകുട്ടികളുണ്ട് ഇവര്‍ക്ക്.



Other News in this category



4malayalees Recommends