Indian

അധ്യാപിക മര്‍ദ്ദിക്കുന്നു ; ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് സ്‌കൂളില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള സ്സ്‌റ്റേഷനിലെത്തി പരാതി നല്‍കി മൂന്നാം ക്ലാസുകാരന്‍
തന്നെ മര്‍ദിച്ച അധ്യാപികക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി മൂന്നാം ക്ലാസുകാരന്‍. തെലങ്കാനയിലാണ് സംഭവം. ബയ്യാരം പ്രൈവറ്റ് സ്‌കൂളിലെ ഗണിതശാസ്ത്രം അധ്യാപികക്കെതിരെയാണ് വിദ്യാര്‍ഥി പരാതി കൊടുത്തിരിക്കുന്നത്. അധ്യാപിക ശാരീരികമായി മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ നായിക് എന്ന വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കെ അനില്‍ ക്ലാസില്‍ ശബ്ദമുണ്ടാക്കിയതിനും മറ്റുള്ളവരെ ശല്യപ്പെടുത്തിയതിനും അധ്യാപിക വഴക്ക് പറഞ്ഞിരുന്നു. ശിക്ഷിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് സ്‌കൂളില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള സ്സ്‌റ്റേഷനിലേക്ക് പരാതി നല്‍കാന്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിയോട്

More »

ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് കൈകള്‍ കെട്ടി ക്ലാസിലേക്ക് അയച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ് ; സാധാരണയെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍
ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ ക്രൂരമായ റാഗിങിന് ഇരയാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍. നിസാരവത്കരിച്ച് അധ്യാപകരും കോളേജ് അധികൃതരും. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിങിന് ഇരയായത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് കൈകള്‍ പിന്നിലേക്ക് കെട്ടി ബാഗും ചുമന്ന്

More »

പെട്ടെന്ന് പെട്രോള്‍ നിറച്ചോളൂ, തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണ് ; രാഹുല്‍ഗാന്ധി
യുപി ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേ ഇന്ധന വില വര്‍ധനവില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണെന്നും ഉടന്‍ പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.

More »

ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെ ; മകള്‍ക്ക് ' ഗംഗ'യെന്ന് പേരു നല്‍കും
യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി നാട്ടില്‍ എത്തിച്ചതിന് കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തോട് നന്ദി പറയുകയാണ് മലയാളിയായ അഭിജിത്തും ഭാര്യ നീതുവും. ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെയാണ്. അതിനാല്‍ നന്ദി സൂചകമായി തനിക്ക് ജനിക്കുന്ന കുഞ്ഞിന് ഗംഗ എന്ന് പേരിടും എന്നും

More »

മൃതദേഹത്തിന് പകരം എട്ടോപത്തോ ആളുകളെ കൊണ്ടുവരാം; വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ
ഉക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ. മൃതദേഹം കൊണ്ടുവരാന്‍ വിമാനത്തില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരും എന്നാല്‍ ആ സ്ഥാനത്ത് എട്ടു പത്തുപേരെ നാട്ടില്‍ എത്തിക്കാമെന്നായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാഡ് പറഞ്ഞത്. വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട്

More »

ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ ഏറ്റുവിളിച്ചു , മോദിയ്ക്ക് ജയ് വിളിച്ചപ്പോള്‍ മിണ്ടാതിരുന്നു ; മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാസമ്പന്നരാണെന്ന് പ്രതിപക്ഷം ; വീഡിയോ ചര്‍ച്ചയാകുന്നു
യുദ്ധം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യ. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുന്നത് പുരോഗമിയ്ക്കുകയാണ്. മുംബൈയിലും ഡല്‍ഹിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്. അതിനിടെ യുക്രേയ്‌നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍

More »

ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു
ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തിലെ ശവ്യ(22)ക്കാണ് അബദ്ധം മൂലം ദാരുണാന്ത്യം സംഭവിച്ചത്. ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയില്‍ ഇരുട്ടായതിനാല്‍ ടൂത്ത് പേസ്റ്റിനടുത്ത് വെച്ച എലി വിഷം അബദ്ധത്തില്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഉടനെ അബദ്ധം മനസിലായി വിഷം

More »

98 ശതമാനം മാര്‍ക്കുണ്ടായിട്ടും മകന് ഇവിടെ പഠിക്കാനായില്ല, ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് മകന്‍ ; മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും വരരുതെന്ന് നവീന്റെ മരണത്തില്‍ പിതാവ്
യുക്രെയ്‌നിലെ ഖാര്‍കീവില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് കുടുംബം. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീന്‍ എന്നും പിതാവ് ശേഖര്‍ ഗൗഡ ആരോപിച്ചു. രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന ഫീസ് ആണ് ഈടാക്കുന്നത്. അത് താങ്ങാന്‍ കഴിയാത്തതിനാലാണ് മകന്‍ യുക്രെയ്‌നിലേക്ക് പഠിക്കാന്‍ പോയത്. 97 ശതമാനം

More »

അതിര്‍ത്തിയില്‍ യുക്രെയ്ന്‍ സൈന്യം റൈഫിളിന് അടിക്കുന്നു, മോശം പെരുമാറ്റം, ഒരുമിച്ചുണ്ടായിരുന്നവര്‍ പോലും പരസ്പരം കയ്യേറ്റം ചെയ്യുന്ന സ്ഥിതി ; യുദ്ധ സമയം അവിടെ നരകമായിരുന്നുവെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍
യുക്രെയ്‌നില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. തിരിച്ചെത്തിയവര്‍ക്കെല്ലാം അവിടത്തെ അവസ്ഥയെ പറ്റി ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംസാരിക്കാനുള്ളത്. യുദ്ധസമയത്തെ ഉക്രെയ്ന്‍ നരകമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ പേടിയോടെയാണ്

More »

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; മൃതദേഹം മെഡിക്കല്‍ പഠനത്തിന്, എകെജി സെന്ററിലും പൊതുദര്‍ശനം

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം അവസാന യാത്രയയപ്പ് നല്‍കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനില്‍ പൊതു ദര്‍ശനം നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍

സ്വന്തമായി വീട് വേണം, അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന

അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന.രാം ലല്ലയെ ദര്‍ശിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയില്‍ എത്തുന്നത്. ഇപ്പോഴിതാ അയോദ്ധ്യയില്‍ വീടിന്റെ പ്രതിരൂപങ്ങള്‍ നിര്‍മ്മിക്കുന്ന ഭക്തരുടെ

ട്രെയിന്‍ യാത്രക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപണം, യുവാവിനെ മര്‍ദിച്ച് കൊന്ന് ബന്ധുക്കള്‍

യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ച് യുവാവിനെ ട്രെയിനിനുള്ളില്‍ വെച്ച് മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു സംഭവം. റെയില്‍വെ ഗ്രൂപ്പ് ഡി ജീവനക്കാരനായ പ്രശാന്ത് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഹംസഫര്‍