ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെ ; മകള്‍ക്ക് ' ഗംഗ'യെന്ന് പേരു നല്‍കും

ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെ ; മകള്‍ക്ക് ' ഗംഗ'യെന്ന് പേരു നല്‍കും
യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി നാട്ടില്‍ എത്തിച്ചതിന് കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തോട് നന്ദി പറയുകയാണ് മലയാളിയായ അഭിജിത്തും ഭാര്യ നീതുവും. ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെയാണ്. അതിനാല്‍ നന്ദി സൂചകമായി തനിക്ക് ജനിക്കുന്ന കുഞ്ഞിന് ഗംഗ എന്ന് പേരിടും എന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 26നാണ് നീതുവിന്റെ പ്രസവ തിയതി പറഞ്ഞിരിക്കുന്നത്. ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ രക്ഷാദൗത്യത്തിന്റെ പേരായ ഗംഗ എന്ന് കുഞ്ഞിന് പേരിടുമെന്ന് അഭിജിത്ത് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഓപ്പറേഷന്‍ ഗംഗയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഒരുപാട് വിദേശികള്‍ യുക്രെയ്‌നില്‍ സഹായം തേടുമ്പോഴണ് ഇന്ത്യ തങ്ങളെ രക്ഷിക്കുന്നത് എന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.

കീവില്‍ റെസ്റ്റോറന്റ് നടത്തുന്ന ആളാണ് അഭിജിത്ത്. യുദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ ഭാര്യയ്‌ക്കൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു അഭിജിത്ത്. ലിവിവില്‍ ഗര്‍ഭിണിയായ യുവതി അതിര്‍ത്തി കടക്കാന്‍ സഹായത്തിന് കാത്തുനില്‍ക്കുന്നുവെന്ന വാര്‍ത്ത ലഭിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ ഗംഗയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോളണ്ടിലേക്ക് എത്തിക്കുകയായിരുന്നു.

നീതു ഇപ്പോള്‍ പോളണ്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയുടെ മെഡിക്കല്‍ സുരക്ഷാ കാരണങ്ങളാലാണ് അവള്‍ക്ക് പോളണ്ടിലെ ആശുപത്രിയില്‍ കഴിയേണ്ടിവരുന്നത്. നീതു ആരോഗ്യവതിയാണ്. താന്‍ ഇന്ത്യയിലേക്ക് വരികയാണ് എന്നും കീവില്‍ നിന്നും പോളണ്ടിലെത്താന്‍ ഒരു രൂപപോലും തനിക്ക് ചിലവായിട്ടില്ലെന്നും അഭിജിത്ത് പറഞ്ഞു.

ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഇതുവരെ മലയാളികളടക്കം നിരവധി ആളുകളെ നാട്ടില്‍ സുരക്ഷിതമായി എത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങളിലായി 399 പേര്‍ ഡല്‍ഹിലെത്തി. 16 വിമാനങ്ങളിലായി 3000 പേരെ ഇന്ന് തിരികെ എത്തിക്കും. ഇതുവരെ 20,000 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. 1070 മലയാളികളെ കേരളത്തിലെത്തിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends