Indian

താഴത്തെ നിലയില്‍ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കുന്ന അമ്മ ; ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം
അമ്മ സ്വന്തം മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് കെട്ടിയിറക്കുന്ന സംഭവം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കുന്നു. കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടര്‍ 82ലെ സൊസൈറ്റിയിലാണ് സംഭവം. എതിര്‍ ഭാഗത്തുള്ള കെട്ടിടത്തിലെ താമസക്കാരനാണ് വീഡിയോ പകര്‍ത്തിയത്.  ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാല്‍ക്കണിയില്‍ വീണ സാരി എടുക്കാനാണ് പത്താം നിലയില്‍ നിന്നും മകനെ അമ്മയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് ബെഡ്ഷീറ്റില്‍ താഴേക്കിറക്കിയത്. ബെഡ് ഷീറ്റ് കയര്‍ പോലെ പിരിച്ചശേഷമാണ് മകനെ അതിലൂടെ താഴേക്ക് ഇറക്കിയത്. തുടര്‍ന്ന് സാരിയെടുത്ത ശേഷം അമ്മയും മറ്റുള്ളവരും ചേര്‍ന്ന് മകനെ വലിച്ചു കയറ്റുന്നതും വീഡിയോയില്‍ കാണാം. കുട്ടി അപകടമൊന്നും കൂടാതെ തിരിച്ചുകയറിയത് ഭാഗ്യമെന്നേ പറയാനാകൂ. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് സാരി

More »

കാമുകന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ 5 പേരെ വെട്ടിക്കൊന്ന സംഭവം ; യുവതി അറസ്റ്റില്‍ ; ബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരം മൂലമെന്ന് റിപ്പോര്‍ട്ട്
കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തില്‍ കാമുകന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ 5 പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശിയായ ലക്ഷ്മിയാണ് അറസ്റ്റിലായത്. ബസാര്‍ ലൈനില്‍ താമസിക്കുന്ന തന്റെ ബന്ധുവായ ലക്ഷ്മിയെയും മക്കളായ പത്തുവയസുകാരന്‍ രാജു, ഏഴു വയസുള്ള കോമള്‍, നാല് വയസുള്ള കുണാല്‍, ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ എട്ടുവയസുകാരന്‍

More »

ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി വന്ന 15 ലക്ഷം മോദി നല്‍കിയതെന്ന് കരുതി ചെലവാക്കി ; ബാങ്ക് തിരിച്ച് ചോദിച്ചതോടെ കര്‍ഷകന് പണി കിട്ടി
ബാങ്കിന് പറ്റിയ അബദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്‍. തന്റെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി വന്ന 15 ലക്ഷം ബാങ്ക് തിരിച്ച് ചോദിച്ചതാണ് കര്‍ഷകനെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജ്ഞാനേശ്വര്‍ ഒതേ എന്ന കര്‍ഷകന്റെ ജന്‍ധന്‍ അക്കൗണ്ടിലേക്കാണ് അപ്രതീക്ഷിതമായി 15 ലക്ഷം എത്തിയത്. 2021 ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം.

More »

ഒരു ചെറിയ തെറ്റ് പറ്റിയിരുന്നെങ്കില്‍ യു.പി മറ്റൊരു കേരളമായേനെ, ആ ഗതി വരരുതെങ്കില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യൂ: യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശിന് കേരളത്തിന്റെ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ്

More »

വിജയ്‌യുടെ നിര്‍ദേശ പ്രകാരം ഒറ്റയ്ക്ക് മത്സരിക്കും; തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ് ആരാധകര്‍
വരാനിരിക്കുന്ന തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്യുടെ ആരാധക കൂട്ടായ്മയായ ദളപതി വിജയ് മക്കള്‍ ഇയക്കം. താരത്തിന്റെ നിര്‍ദേശ പ്രകാരമാണ് നീക്കമെന്നാണ് അരാധക കൂട്ടായ്മയുടെ വിശദീകരണം. 'വിജയ്‌യുടെ നിര്‍ദേശ പ്രകാരം ദളപതി വിജയ് മക്കള്‍ ഇയക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ

More »

പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്നുള്ള മുസ്‌കാന്‍ ഖാനിനാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്. മുസ്‌കാന്‍ ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മാണ്ഡ്യ പിഇഎസ് കോളജിലെ വിദ്യാര്‍ഥിനിയാണ് മുസ്‌കാന്‍

More »

ബിസിനസ് തകര്‍ന്നു, ഫേസ്ബുക്ക് ലൈവില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് യുപിയില്‍ ഷൂ വ്യാപാരിയുടെ ആത്മഹത്യാ ശ്രമം; ഭാര്യ മരിച്ചു
ഫേസ്ബുക്ക് ലൈവില്‍ വ്യാപാരിയുടെ ആത്മഹത്യാ ശ്രമം. ബിസിനസില്‍ ഉണ്ടായ തിരിച്ചടിയില്‍ മനംനൊന്താണ് ഉത്തര്‍പ്രദേശിലെ ബാദ്പത്ത് സ്വദേശിയായ ഷൂ വ്യാപാരി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഭാര്യ മരിച്ചു. രാജീവ് തോമര്‍ എന്ന ഷൂ വ്യാപാരിയാണ് ഭാര്യക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചരക്ക് സേവന നികുതിയാണ് തന്റെ ബിസിനസ് തകര്‍ത്തത് എന്നും, കേന്ദ്ര

More »

ഹിജാബ് കേസ്: ഇടക്കാല വിധിയില്ല, കര്‍ണാടക ഹൈക്കോടതി കേസ് വിശാല ബഞ്ചിന് വിട്ടു
ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കര്‍ണാടക ഹൈക്കോടതി. വിഷയം വിശാലബഞ്ചിലേക്ക് വിടുകയാണെന്ന് കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സഹായകരമായ ഇടക്കാല

More »

ബിക്കിനിയായാലും ഹിജാബ് ആയാലും, ഇഷ്ടമുള്ള വസ്തം ധരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട് ; കര്‍ണടക ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്യാമ്പസുകളിലും ക്ലാസ് മുറികളിലും പ്രവേശിക്കാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 'ബിക്കിനിയായാലും ഘൂംഘട്ടായാലും ഒരു ജോടി ജീന്‍സായാലും ഹിജാബ്

More »

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവരല്‍ ; ആന്ധ്രയിലെ സീരിയല്‍ കില്ലേഴ്‌സ് അറസ്റ്റില്‍ ; കൊലപ്പെടുത്തിയത് നാലു പേരെ

ആന്ധ്രപ്രദേശിനെ ഭയപ്പെടുത്തിയ സീരിയല്‍ കില്ലേഴ്‌സായ സ്ത്രീകള്‍ അറസ്റ്റില്‍. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും പതിവാക്കിയ മൂന്ന് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കി കൊലപ്പെടുത്തി സ്വര്‍ണവും പണവും

മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകര്‍ത്തി, 20കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം

മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകര്‍ത്തുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ

വിനായക ഛതുര്‍ത്ഥി ; ഗണപതി പ്രതിമയ്ക്ക് 15 കോടിയുടെ കിരീടം സമ്മാനിച്ച് അനന്ത് അംബാനി

വിനായക ഛതുര്‍ത്ഥിയോടനുബന്ധിച്ച് ഗണപതി പ്രതിമയ്ക്ക് കോടികളുടെ വില വരുന്ന കിരീടം നല്‍കി അനന്ത് അംബാനി. 15 കോടി രൂപ വില വരുന്ന 20 കിലോയുടെ കിരീടമാണ് അനന്ത് അംബാനിയും റിലയന്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് ഗണപതി പ്രതിമയായ ലാല്‍ബൗഗ്ച രാജയുടെ അനാവരണത്തോടനുബന്ധിച്ച് നല്‍കിയത്. കഴിഞ്ഞ ദിവസം

ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍ ; പ്രതി മോഷ്ടിച്ചത് 2100 രൂപയുടെ വെള്ളി ആഭരണങ്ങള്‍

ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. കൊലപാതകം നടത്തി മൃതദേഹം പെട്ടിയിലാക്കി വീട്ടിലെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെ ജോലിക്കാരനാണ് മൂന്ന് പേരെയും

മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചുമാറ്റി, സംഭവം മധ്യപ്രദേശില്‍

അധ്യാപക ദിനത്തില്‍ കുടിച്ചു പൂസായി സ്‌കൂളില്‍ എത്തിയ അധ്യാപകന്‍ മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചുമാറ്റി. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

ജീവന് വേണ്ടി കേഴുന്ന രേണുകസ്വാമി'; കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ചിത്രങ്ങള്‍ പുറത്ത്

വനിതാ സുഹൃത്തിന് അശ്ലീലസന്ദേശമയച്ചതിന്റെ പേരില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ രേണുകസ്വാമിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യാ ടുഡേ ടിവിയാണ് രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഒന്നില്‍ പ്രാണഭയത്തോടെ യാചിക്കുന്ന