കാമുകന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ 5 പേരെ വെട്ടിക്കൊന്ന സംഭവം ; യുവതി അറസ്റ്റില്‍ ; ബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരം മൂലമെന്ന് റിപ്പോര്‍ട്ട്

കാമുകന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ 5 പേരെ വെട്ടിക്കൊന്ന സംഭവം ;  യുവതി അറസ്റ്റില്‍ ; ബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരം മൂലമെന്ന് റിപ്പോര്‍ട്ട്
കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തില്‍ കാമുകന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെ 5 പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശിയായ ലക്ഷ്മിയാണ് അറസ്റ്റിലായത്. ബസാര്‍ ലൈനില്‍ താമസിക്കുന്ന തന്റെ ബന്ധുവായ ലക്ഷ്മിയെയും മക്കളായ പത്തുവയസുകാരന്‍ രാജു, ഏഴു വയസുള്ള കോമള്‍, നാല് വയസുള്ള കുണാല്‍, ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ എട്ടുവയസുകാരന്‍ ഗോവിന്ദ് എന്നിവരെയാണ് ബെലവേട്ട ലക്ഷ്മി കൊന്നത്.

ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. മരിച്ച ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി യുവതി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഗംഗാറാമം ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇത് തുടര്‍ന്നുള്ള പ്രതികാരമായാണ് യുവതി കാമുകന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് അറസ്റ്റിലായ ബെലവേട്ട ലക്ഷ്മി. ശനിയാഴ്ച രാത്രി വെട്ടുകത്തിയുമായി ഗംഗാറാമിന്റെ വീട്ടില്‍ എത്തിയ യുവതി കുട്ടികള്‍ക്കൊപ്പം കളിക്കുകയും ഇവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് എല്ലാവരും ഉറക്കമായപ്പോള്‍ കുളിമുറിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന വെട്ടുകത്തിയുമായി ഗംഗാറാമിന്റെ ഭാര്യയെ വെട്ടുകയായിരുന്നു.

ലക്ഷ്മി നിലവിളിച്ചതിനെ തുടര്‍ന്ന് യുവതി ഇവരെ തുടരെ തുടരെ വെട്ടിപ്പരിക്കേല്‍പ്പിക്കുക ആയിരുന്നു. ശേഷം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. നിലവിളി ശബ്ദമ കേട്ട് ഉണര്‍ന്ന കുട്ടികളെയും വെട്ടിയതിന് ശേഷം യുവതി 4 മണിവരെ മൃതദേഹങ്ങള്‍ക്ക് കാവലിരുന്നു. അതിന് ശേഷം ബസില്‍ മേട്ടഗള്ളിയിലേക്ക് പോയ ഇവര്‍ചോരപുരണ്ട വസ്ത്രങ്ങളും വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലില്‍ എറിയുകയായരുന്നു. കൊലപാതകം നടന്ന ദിവസം ലക്ഷ്മി ഗംഗാറാമിന്റെ വീട്ടില്‍ എത്തിയതായി അയല്‍വാസികള്‍ പറഞ്ഞതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റസമ്മതം നടത്തിയത്.

Other News in this category



4malayalees Recommends