പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്

പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അല്ലാഹു അക്ബര്‍ മുഴക്കിയ വിദ്യാര്‍ത്ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത് ഉലമ ഇ ഹിന്ദ്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ നിന്നുള്ള മുസ്‌കാന്‍ ഖാനിനാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്. മുസ്‌കാന്‍ ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മാണ്ഡ്യ പിഇഎസ് കോളജിലെ വിദ്യാര്‍ഥിനിയാണ് മുസ്‌കാന്‍ ഖാന്‍.

ഇതിന് പിന്നാലെ മുസ്‌കാന് പിന്തുണയുമായി കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ബെംഗളൂരു (KMCC)വും രംഗത്തെത്തി. ഇന്ത്യന്‍ പൗരയെന്ന നിലയില്‍ തന്റെ 'അവകാശം ഉറക്കെ പ്രഖ്യാപിച്ചതിന്' മാണ്ഡ്യ പെണ്‍കുട്ടി മുസ്‌കാന് പുരസ്‌കാരം നല്‍കുമെന്ന് തമിഴ്‌നാട് മുസ്!ലിം മുന്നേറ്റ കഴകവും (ടിഎംഎംകെ) പ്രഖ്യാപിച്ചു.

Other News in this category



4malayalees Recommends