ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചു; കോളേജ് അധ്യാപികയ്ക്ക് 10 വര്‍ഷം തടവ്

ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചു; കോളേജ് അധ്യാപികയ്ക്ക് 10 വര്‍ഷം തടവ്
ഉന്നത ഉദ്യോഗസ്ഥരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസില്‍ കോളേജ് അധ്യാപികയ്ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന നിര്‍മല ദേവിയ്ക്കാണ് മഹിളാ കോടതി ശിക്ഷ വിധിച്ചത്. 2.45 ലക്ഷം രൂപ നിര്‍മ്മല ദേവി പിഴയടയ്ക്കണമെന്നും ജസ്റ്റിസ് ടി ഭഗവതിയമ്മാള്‍ വിധിച്ചു.

നിര്‍മ്മലാ ദേവിയ്‌ക്കൊപ്പം മധുരൈ കാമരാജ് സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ വി മുരുഗന്‍, റിസര്‍ച്ച് സ്‌കോളര്‍ എസ് കറുപ്പസ്വാമി എന്നിവരും കേസില്‍ പ്രതികളായിരുന്നു, എന്നാല്‍, ഇവരെ തിങ്കളാഴ്ച കോടതി കുറ്റവിമുക്തരാക്കി. ഉന്നതര്‍ക്ക് വഴങ്ങികൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിര്‍മലയുടെ ഫോണ്‍ ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്നാണ് 2018 ഏപ്രില്‍ 16ന് നിര്‍മ്മലയെ അറസ്റ്റ് ചെയ്തത്. ഈ ഓഡിയോ ക്ലിപ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാനും സാമ്പത്തിക നേട്ടമുണ്ടാകാനും സര്‍വകലാശാലയിലെ ഉന്നതര്‍ക്ക് വഴങ്ങികൊടുക്കണമെന്ന് നിര്‍മ്മലാ ദേവി വിദ്യാര്‍ത്ഥിനികളെ ഉപദേശിച്ചെന്നാണ് കേസ്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.




Other News in this category



4malayalees Recommends