പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. 60കാരിയായ അമ്മ പത്മജ പരിക്കുകളോടെ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ കുറിച്ച് പത്മജ മകളോട് ചോദിക്കുകയും ഇത് തര്‍ക്കത്തിലേക്ക് നയിക്കുകയുമായിരുന്നു. രൂക്ഷമായ വാക്കുതര്‍ക്കം കത്തിയെടുത്ത് വീശാനും ഇടയാക്കി.

അമ്മ പത്മജക്ക് നാലു തവണ കുത്തേറ്റു. സാഹിത്യക്ക് കഴുത്തിലും വയറിലുമായാണ് കുത്തേറ്റത്. ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Other News in this category



4malayalees Recommends