ചാലക്കുടി സ്വദേശി ഡോണ കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; ചൂതാട്ടം നടത്തി ലാല്‍ കളഞ്ഞത് കോടികള്‍, ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടിയും പിന്‍വലിച്ചു ; തര്‍ക്കം കൊലപാതകത്തിലെത്തിയെന്ന് സൂചന

ചാലക്കുടി സ്വദേശി ഡോണ കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; ചൂതാട്ടം നടത്തി ലാല്‍ കളഞ്ഞത് കോടികള്‍, ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടിയും പിന്‍വലിച്ചു ; തര്‍ക്കം കൊലപാതകത്തിലെത്തിയെന്ന് സൂചന
ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയില്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. ഡോണയെ കൊന്നത് ഭര്‍ത്താവ് ലാലെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കാനഡയില്‍ നിന്ന് ദില്ലിയില്‍ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം.

മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം രംഗത്തെത്തി. ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയില്‍ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഡോണയ്‌ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാനില്ലായിരുന്നു. ഡോണയുടെ മരണത്തില്‍ ദുരൂഹത വ്യക്തമായതോടെ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. ഡോണയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപയും പിന്‍വലിച്ചതായി കണ്ടെത്തി.

ലാലിനായി കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ നാട്ടിലേക്ക് കടന്നത്. ഡോണയുടെ മാതാപിതാക്കള്‍ കേരളാ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ വിമാനമിറങ്ങിയെന്ന വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്. അതിന് ശേഷം എങ്ങോട്ട് കടന്നു കളഞ്ഞു എന്നാണ് പൊലീസ് തെരയുന്നത്. മൂന്നു വര്‍ഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്റെയും. ഡോണയും ലാലും കാനഡയില്‍ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാല്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു.

Other News in this category4malayalees Recommends