Indian
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ട് മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇവരില്‍ ഏഴു പേരും ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ വാര്‍ത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീര്‍ എട്ട് പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്കിയിരുന്നു. ഖത്തര്‍ അമീറിന്റെ
പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയെന്ന പരാതിയില്‍ വീട്ടമ്മ അറസ്റ്റില്‍. ആനക്കാംപൊയില്‍ സ്വദേശിനി ജിനു, ആണ്‍സുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി ടോംസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടതെന്നാണ് പരാതി. ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച്
കൃഷിപ്പണിക്കായി വന്ന ദളിത് സ്ത്രീകളോട് തൊട്ടുകൂടായ്മ കാണിച്ച സംഭവത്തില്‍ രണ്ടുസ്ത്രീകളെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തൊഴിലാളികള്‍ക്ക് ചിരട്ടയില്‍ ചായ കൊടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ധര്‍മപുരി ജില്ലയിലെ മാറപ്പനയക്കന്‍പട്ടിയിലായിരുന്നു ഈ സംഭവം. പ്രദേശത്തെ പ്രബലരായ കൊങ്ങുവെള്ളാളര്‍ സമുദായത്തില്‍പ്പെട്ട
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ വിമര്‍ശനം വ്യാപകം. പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ പശ്ചാത്തലമാക്കി അശ്ലീലമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ജാക്കി ഷെറോഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി, 1993ല്‍ പുറത്തിറങ്ങിയ
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ബിജെപിയുടെ മൊത്തം വരുമാനത്തിന്റെ 54 ശതമാനമാണ് ഇലക്ടറല്‍ ബോണ്ടുകളിലൂടെ ലഭിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടിയാണിത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1294.14 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് ലഭിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച
ലോക്കല്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ കാലു കുടുങ്ങിയയാളെ രക്ഷപ്പെടുത്തി യാത്രക്കാര്‍. നവി മുംബൈയിലെ വാഷി സ്റ്റേഷനിലാണ് സംഭവം. ലോക്കല്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍നിന്നു രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് വിഡിയോ എടുത്തതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 41 സെക്കന്‍ഡ്
സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിന് 38 വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ചുമത്തി. കര്‍ണാടകയിലെ ഗദഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (ജിഐഎംഎസ്) വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. ജില്ലാ ആശുപത്രി ഇടനാഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഹിന്ദി,
മദ്രസ തകര്‍ത്തതിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കനത്ത ജാഗ്രത തുടരുന്നു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റിലേക്ക് നീങ്ങുകയാണ് പൊലീസ്. ഇന്നലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കര്‍ഫ്യൂ നിലവിലുള്ള ബന്‍ഭൂല്‍പുരയില്‍ ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളൂ. സ്‌കൂളുകളും കോളേജുകളും
സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രീ വെഡ്ഡിങ് ഷൂട്ട് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ഭരമസാഗര്‍ ഏരിയയിലെ ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന