ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ കാലു കുടുങ്ങിയയാളെ കോച്ച് തള്ളിപിടിച്ച് രക്ഷപ്പെടുത്തി യാത്രക്കാര്‍

ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ കാലു കുടുങ്ങിയയാളെ കോച്ച് തള്ളിപിടിച്ച് രക്ഷപ്പെടുത്തി യാത്രക്കാര്‍
ലോക്കല്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ കാലു കുടുങ്ങിയയാളെ രക്ഷപ്പെടുത്തി യാത്രക്കാര്‍. നവി മുംബൈയിലെ വാഷി സ്റ്റേഷനിലാണ് സംഭവം. ലോക്കല്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍നിന്നു രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാരനാണ് വിഡിയോ എടുത്തതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ട്രെയിനിന്റെ മുന്‍വശത്ത് ഒരു കൂട്ടം യാത്രക്കാര്‍ നില്‍ക്കുന്നതും ഭാരമേറിയ കോച്ച് എതിര്‍വശത്തേയ്ക്ക് തള്ളുന്നതും കാണാം. എങ്ങനെയാണ് യുവാവിനെ രക്ഷപ്പെടുത്തിയതെന്നും വിഡിയോ പോസ്റ്റ് ചെയ്ത വ്യക്തി വിവരിക്കുന്നുണ്ട്.

ചക്രത്തിനുള്ളില്‍ കാല്‍ കുടുങ്ങിയ വ്യക്തി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. എല്ലാവരുടെയും ഒത്തൊരുമയെ പുകഴ്ത്തുന്ന കമന്റുകള്‍ നിറയുകയാണ് വിഡിയോയ്ക്ക് താഴെ .

Other News in this category4malayalees Recommends